
മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീർ ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ തൊണ്ണൂറു തികഞ്ഞേനെ. മലയാള ചലചിത്രമേഖലയ്ക്ക് പകരം വയ്ക്കാനാകാത്ത വിടവുണ്ടാക്കി പ്രേം നസീര്‍ പോയെങ്കിലും ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് തിരുവനന്തപുരത്ത് തിരിതെളിഞ്ഞത്. ഫോട്ടോ ഗ്യാലറി കാണാം
ചിറയിൻകീഴ് ആക്കോട്ട് തറവാട്ടിലെ ഷാഹുൽ ഹമീദിന്റെയും അസുമാ ബീവിയുടേയും മകൻ അബ്ദുൾ ഖാദര്‍. ചലചിത്ര ലോകത്തെ നിത്യ ഹരിത നായകനായി കാലം രേഖപ്പെടുത്തിയ മലയാളിയുടെ സ്വന്തം പ്രേംനസീര്‍. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ, എണ്ണിത്തീരാത്ത ഹിറ്റുകൾ, നസീറിന്റെ തൊണ്ണൂറാം ജൻമദിനം ആഘോഷമാക്കുകയാണ് സാംസ്കാരിക ലോകം. ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന് തിരിതെളിച്ചു തലസ്ഥാനം.
നായികമാരുടെ നീണ്ടനിര. ആദ്യ നായിക നെയ്യാറ്റിൻകര കോമളം മുതൽ ഏറ്റവും അധികം സിനിമയിൽ നായികയായ ഷീല വരെ. ഒപ്പം അഭിനയിച്ചവരെയും അണിയറ പ്രവർത്തകരേയും എല്ലാം ചടങ്ങിൽ ആദരിച്ചു.
ഫോട്ടോ പ്രദര്‍ശനവും പ്രംനസീർ അഭിനയിച്ച് അനശ്വരമാക്കിയ ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനമേളയുമെല്ലാം ഓര്‍മ്മ ചടങ്ങ് ആഘോഷമാക്കി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ