പ്രേതമാകാന്‍ തയ്യാറാണോ? ജയസൂര്യ സമ്മാനം തരും!

By Web DeskFirst Published Aug 1, 2016, 7:51 AM IST
Highlights

ജയസൂര്യ നായകനാകുന്ന ഹൊറര്‍ കോമഡി ചിത്രമാണ് പ്രേതം. രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രചരണത്തിനായി അണിയറപ്രവര്‍ത്തകര്‍ രസകരമായ ഒരു മത്സരം സംഘടിപ്പിക്കുന്നു. പ്രേതമാകാനുള്ള അവസരമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.

പ്രേതത്തിന്റെ വേഷത്തിലും ഭാവത്തിലുമുള്ള സെല്‍ഫി എടുത്ത് അയച്ചുകൊടുക്കുകയാണ് വേണ്ടത്. തെരഞ്ഞെടുക്കുന്ന ആണ്‍പ്രേതത്തിനും പെണ്‍പ്രേതത്തിനും പ്രേതക്കുഞ്ഞിനുമാണ് സമ്മാനം നല്‍കുന്നത്. ഓഗസ്റ്റ് 7നു മുമ്പായി ഫോട്ടോ അയക്കണം. ഫോട്ടോ അയക്കേണ്ട വിലാസം - prethammovie@gmail.com.

 

click me!