ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

Published : Oct 08, 2016, 07:00 AM ISTUpdated : Oct 05, 2018, 01:43 AM IST
ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

Synopsis

പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

നമസ്കാരം,   ഈ പോസ്റ്റ്, 'ലൂസിഫർ' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നൽകിയ പ്രോഹത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി! എന്നാൽ... 'ലൂസിഫർ' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ "ഫസ്റ്റ് ലുക്കുകളും", "ട്രെയിലറുകളും", "മോഷൻ പോസ്റ്ററുകളും" ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അണ്ണോഫിഷ്യൽ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം! 'ലൂസിഫർ' ന്റെ പ്രാരംഭ ഘട്ട ചർച്ചകളിൽ ആണ് നമ്മൾ ഇപ്പോൾ. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താൻ. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയിൽ, 
-പ്രിത്വി!

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍