Latest Videos

ആദ്യം ചെയ്യാനുദ്ദേശിച്ചത് ലൂസിഫറായിരുന്നില്ല, പേരും കടമെടുത്തതാണ്: പൃഥ്വിരാജ് പറയുന്നു

By Web TeamFirst Published Oct 8, 2018, 12:48 PM IST
Highlights

ലയാളത്തില്‍ സൂപ്പര്‍ താരമായി തിളങ്ങുന്നതിനിടയില്‍ ഒരു സുപ്രഭാതത്തില്‍ തോന്നിയതല്ല പൃഥ്വിരാജിന്‍റെ സംവിധാന മോഹം. തന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വാചാലനാകുന്നതിനിടെയാണ് നിലവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതായി പൃഥ്വിരാജ് പറഞ്ഞത്. 

മലയാളത്തില്‍ സൂപ്പര്‍ താരമായി തിളങ്ങുന്നതിനിടയില്‍ ഒരു സുപ്രഭാതത്തില്‍ തോന്നിയതല്ല പൃഥ്വിരാജിന്‍റെ സംവിധാന മോഹം. തന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വാചാലനാകുന്നതിനിടെയാണ് നിലവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതായി പൃഥ്വിരാജ് പറഞ്ഞത്. നേരത്ത രണ്ടോ മൂന്നോ തവണ വഴിമാറിപ്പോയ അവസങ്ങളും ആഗ്രഹങ്ങളും ലൂസിഫറിലൂടെ സാക്ഷാത്കരിക്കുകയാണ് പൃഥ്വിരാജ്.

സത്യത്തില്‍ ആദ്യം ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ലൂസിഫര്‍ ആയിരുന്നില്ല. സിറ്റി ഓഫ് ഗോഡ് എന്ന ചിത്രമായിരുന്നു സംവിധാനം ചെയ്യാനിരുന്നത്. അത് ലിജോ ചെയ്തു. ഞാന്‍ മനസില്‍ കണ്ടതിനേക്കാള്‍ നന്നായിട്ടാണ് ലിജോ അത് ചെയ്തത്. പിന്നീട് വീട്ടിലേക്കുള്ള വഴിയുടെ റൈറ്റ്സ് ഞാന്‍ സ്വന്തമാക്കിയിരുന്നു.

അത് മറ്റൊരു ഭാഷയില്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരന്നു.  പക്ഷേ അതിനിടയ്ക്കായിരുന്നു ആ ചിന്തകള്‍ അപ്രസക്തമാക്കുന്ന തരത്തില്‍ ഒരു ചിത്രം പുറത്തിറങ്ങിയത്. ഭജ്രംഗി ഭായിജന്‍, ചിത്രത്തിന്‍റെ കഥയുമായി സാമ്യമുള്ളതുകൊണ്ട് ചിന്ത ഉപേക്ഷിച്ചു.

ലൂസിഫര്‍ വളരെ യാദൃശ്ചികമായാണ് സംഭവിച്ചത്. ടിയാന്‍റെ ലൊക്കേഷനില്‍ ഞാനും മുരളിയും അഭിനയിക്കുന്നതിനിടയില്‍, വൈകുന്നേരം ഇരിക്കുമ്പോഴും സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞത്. ആരാണ് സംവിധായകന്‍ എന്ന് ചോദിച്ചു. ആ സംഭാഷണമാണ് ലൂസിഫറിലേക്ക് എത്തിച്ചത്. ലൂസിഫര്‍ എന്ന പേരും ഈ കഥയ്ക്ക് വേണ്ടി ഇട്ടതായിരുന്നില്ല. അത് മറ്റൊരു സുഹൃത്ത് എഴുതിയ കഥയുടെ പേരായിരുന്നു.  കഥ അതല്ലെങ്കിലും ഈ പേര് ചേരുമെന്ന് തോന്നിയപ്പോല്‍ ഈ ടൈറ്റില്‍ എടുത്തതാണ്. ചിത്രത്തിന്‍റെ റിലീസ് തിയതിയും പൃഥ്വിരാജ് പ്രഖ്യാപിച്ചു.

click me!