
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു പ്രിയാ രാമന്‍,മിക്ക സിനിമകളിലും കുറുമ്പിക്കാരയായി വേഷമിട്ട ആ ആരും അത്രപ്പെട്ടെന്ന് മറക്കുകയുമില്ല. എന്നാല്‍ ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം എവിടെയാണെന്ന് പോലും ആരാധകര്‍ക്ക് അറിയില്ലായിരുന്നു. തന്‍റെ ഇത്രയും നാളത്തെ വിശേഷത്തെ കുറിച്ച് പ്രിയാ രാമന്‍ തന്നെ പറയുന്നു.
ജീവിതത്തില്‍ ബ്രേക്ക്ഡൗണ്‍ ആയതു പോലെ ഇരിക്കാന്‍ എനിക്കാവില്ലായിരുന്നു. തലയുയര്‍ത്തി നില്‍ക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടിവന്നു. കുട്ടികള്‍ക്ക് സ്മാര്‍ട്ടായി ജീവിക്കാന്‍ വേണ്ടി പണം വേണം, അതിന് വേണ്ടി ഗ്രാനൈറ്റ് ബിസിനസ്സ് തുടങ്ങി. ബിസിനസ് ആകുമ്പോള്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുമെന്നും പ്രിയാ രാമന്‍ പറയുന്നു.
സെലിബ്രിറ്റി എന്ന മേല്‍വിലാസം എനിക്ക് അനുഗ്രഹമായിരുന്നു. പുതി യ അവസരം, ഓടി നടക്കാനുള്ള ഊര്‍ജം എല്ലാം സിനിമാതാരം എന്ന വിലാസം എനിക്ക് തന്നിട്ടുണ്ടെന്നും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും ആ ലോകം എന്നെ ഉയര്‍ത്തികൊണ്ടിരുന്നു.
പുരുഷന്മാര്‍ അടക്കി വാഴുന്ന ലോകമാണ് ഗ്രാനൈറ്റ് ബിസിനസ്സ്, ചെറിയ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും യാത്രകളും മീറ്റിങ്ങുകളും ഉണ്ടാകും. പുരുഷന്മാര്‍ മാത്രം അടക്കി വാഴുന്ന മേഖലയിലേക്ക് ഒരു സ്ത്രീകടന്നു ചെല്ലുമ്പോഴുണ്ടായ പല പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ടെന്നും പ്രിയാ രാമന്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ