
ചെന്നൈ: പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി അഭിനയരംഗത്തേക്ക്. മനം, 24 എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിക്രംകുമാറിന്റെ പുതിയ തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമാ രംഗത്ത് ചുവടുവയ്ക്കുന്നത്. അന്നപൂര്‍ണ്ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുന നിര്‍മ്മിക്കുന്ന ആക്ഷന്‍- പ്രണയ ചിത്രത്തില്‍ അക്കിനനി അഖിലാണ് നായകന്‍.
പ്രിയദര്‍ശന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച തനിക്ക് കല്യാണിയെ ചെറുപ്പം മുതല്‍ അറിയാമെന്നും താരം 10ദിവസത്തിനകം സെറ്റില്‍ ചേരുമെന്നും സംവിധായകന്‍ വിക്രംകുമാര്‍ പറഞ്ഞു. ചില ആക്ഷന്‍ രംഗങ്ങളാകും ഇപ്പോള്‍ ചിത്രീകരിക്കുക. ചിത്രം ഈ വര്‍ഷാവസാനത്തോടെ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്രം നായകനായ ഇരുമുഖനില്‍ അസിസ്റ്റന്റ് ഡയറക്ടറായ് കല്യാണി പ്രവര്‍ത്തിച്ചിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ