പ്രണയം പറഞ്ഞ് പൊട്ടിക്കരഞ്ഞു; പ്രിയാമണിയുടെ വെളിപ്പെടുത്തല്‍

Published : Jan 05, 2017, 01:13 AM ISTUpdated : Oct 05, 2018, 02:32 AM IST
പ്രണയം പറഞ്ഞ് പൊട്ടിക്കരഞ്ഞു; പ്രിയാമണിയുടെ വെളിപ്പെടുത്തല്‍

Synopsis

മലയാള സിനിമയിലും തമിഴിലും സൂപ്പര്‍താരമാണ് പ്രിയാമണി. അടുത്തകാലത്തായി സിനിമാലോകം പ്രിയാമണിയുടെ പ്രണയവും വിവാഹവും ചര്‍ച്ച ചെയയുകയാണ്. ഗോസിപ്പുകളും വാര്‍ത്തകളുമെല്ലാം തള്ളിക്കളഞ്ഞ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പ്രായമണി ഒടുവില്‍ തുറന്ന് പറയുന്നു. ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് ചെയ്‌യുന്ന മുസ്തഫയുമായാണ് പ്രിയാണമണിയുടെ പ്രണയം. മുസ്തഫയോടെ പ്രണയം പറഞ്ഞ് പൊട്ടിക്കരഞ്ഞെന്നാണ് താരറാണിയുടെ വെളിപ്പെടുത്തല്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വച്ചാണ് ഇവന്റ് മാനേജരായ മുസ്തഫ രാജിനെ പ്രിയാമണി കാണുന്നത്.  സൗഹൃദം പ്രണയമായി വളര്‍ന്നപ്പോള്‍ പ്രിയാമണിയാണ് അദ്യം ഇക്കാര്യം മുസ്തഫയോട് പറയുന്നത്. മുംബൈയിലെ ഒരു ചടങ്ങിനിടെയാണ് പ്രിയ മുസ്തഫയോട് തന്റെ പ്രണയം പറയുന്നു. ഇക്കാര്യം പറഞ്ഞ ശേഷം താന്‍ പൊട്ടിക്കരഞ്ഞെന്നാണ് പ്രിയ പറയുന്നത്. റസ്റ്റോറന്റിലെ എല്ലാവരും നോക്കി നില്‍ക്കെയാണ് പൊട്ടിക്കരച്ചില്‍. അമ്പരന്ന മുസ്തഫ പെട്ടന്ന് തന്നെ യെസ് പറഞ്ഞു. എന്തായാലും ഉടനെ വിവാഹത്തിന് തയ്യാറെടുക്കുകയാണ് ഇരുവരും. വിവാഹ ശേഷം ഒരു അഞ്ച് വര്‍ഷമെങ്കിലും അഭിനയം തുടരുമെന്ന് പ്രിയാമണി പറയുന്നു. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഷൂട്ടിം​ഗ് കഴിഞ്ഞില്ല, അപ്പോഴേക്കും റിലീസ് പ്രഖ്യാപിച്ച് ദൃശ്യം 3 ഹിന്ദി; മലയാളത്തിൽ എന്ന് ? ചോദ്യങ്ങളുമായി പ്രേക്ഷകർ
'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ