
തന്നെ സുന്ദരവും അസുന്ദരവുമാക്കിയ ഫേസ്ബുക്കില്‍ നിന്ന് വിടപറയുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ പ്രിയനന്ദനന്‍. മുഖപുസ്തത്തില്‍ നിന്നും വിട പറയുന്നു എന്നാണ് പ്രിയനന്ദനൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. എന്നെ സുന്ദരവും അസുന്ദരവുമാക്കിയ എല്ലാ ലഹരിക്കും നന്ദിയുണ്ടെന്നും പ്രിയനന്ദനൻ കുറിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പേരിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രിയാനന്ദനന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ ആർഎസ്എസുകാരാണെന്നും അവർ തന്റെ തലയില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ പറഞ്ഞിരുന്നു. സംഭവത്തില്‍ തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലായി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ