പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്

Published : Oct 16, 2017, 12:28 PM ISTUpdated : Oct 05, 2018, 12:40 AM IST
പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്

Synopsis

മുംബൈ: ഹോളിവുഡ് ചിത്രം ക്വാന്‍റിക്കോ 3 യില്‍ അഭിനയിക്കാനൊരുങ്ങി പ്രിയങ്ക ചോപ്ര. 'ബേവാച്ചി'നും  തുടര്‍ന്ന് രണ്ട് ചെറിയ ചിത്രങ്ങള്‍ക്കും ശേഷം പ്രിയങ്കയെ ഹോളിവുഡില്‍ കണ്ടിരുന്നില്ല. എന്നാല്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ക്വാന്‍റിക്കോ 3 യിലൂടെ വീണ്ടും ഹോളിവുഡില്‍ സാനിധ്യം അറിയിക്കുകയാണ് പ്രിയങ്ക. ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ബേവാച്ചില്‍ ശക്തമായ പ്രതിനായിക വേഷമായിരുന്നു പ്രിയങ്കയ്ക്ക്.

പിന്നീട് ചെയ്ത രണ്ട് ചിത്രങ്ങളിലും എന്നാല്‍ ചെറിയ വേഷങ്ങളായിരുന്നു. ക്വാന്‍റിക്കോ 3 യില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് പ്രിയങ്കയുടേത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട പ്രിയങ്ക ചിത്രത്തിന് യെസ് മൂളുകയായിരുന്നു. എന്നാല്‍ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉള്ളതിനാല്‍ ഇതുവരെ ക്വാന്‍റിക്കോയ്ക്ക് ഡേയ്റ്റ് കൊടുത്തിട്ടില്ല. സന്‍ജയ് ലീലാ ബന്‍സാലി ചിത്രമായ ഗുസ്താഖിയാനിലെ പ്രധാന വേഷം ചെയ്യുന്നത് പ്രിയങ്കയാണ്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്
മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര