
മുംബൈ: പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും തമ്മില്‍ പൊരിഞ്ഞ മത്സരമാണ്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീ ആരെന്നതാണ് മത്സരത്തിന്‍റെ അടിസ്ഥാനം. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക വീണ്ടും തിരിച്ചെത്തി. ലണ്ടണ്‍ ആസ്ഥാനമായ ഈസ്‌റ്റേണ്‍ ഐ എന്ന മാഗസിനാണ് വോട്ടിങ് നടത്തിയത്.
സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്.
എന്നാല്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ മാതാപിതാക്കള്‍ക്കും പിന്നെ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. 2017 യഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ വര്‍ഷം തന്നെയായിരുന്നു. ഹോളിവുഡിലും ഈ വര്‍ഷം താരം തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ