ആ പരസ്യങ്ങളില്‍ അഭിനയിച്ചതില്‍ പ​ശ്ചാ​ത്ത​പി​ച്ച് പ്രിയങ്ക

Published : Sep 14, 2017, 04:01 PM ISTUpdated : Oct 05, 2018, 03:56 AM IST
ആ പരസ്യങ്ങളില്‍ അഭിനയിച്ചതില്‍ പ​ശ്ചാ​ത്ത​പി​ച്ച് പ്രിയങ്ക

Synopsis

ദില്ലി: ഫെയര്‍നെസ് ക്രീം  പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ൽ പ​ശ്ചാ​ത്ത​പി​ച്ച് ബോ​ളി​വു​ഡ് നാ​യി​ക പ്രി​യ​ങ്ക ചോ​പ്ര. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക ത​ന്‍റെ പ​ശ്ചാ​ത്താ​പം അ​റി​യി​ച്ച​ത്. വെ​ളു​ക്കാ​നു​ള്ള ക്രീ​മി​ന്‍റെ പരസ്യത്തിൽ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് താരം പറഞ്ഞു. 

​വെ​ളു​ത്ത നി​റം വ​ർ​ധി​പ്പി​ക്കാ​ൻ ക്രീം ​ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് നി​ർ​ദേ​ശി​ച്ച​തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് താ​ൻ ന​ൽ​കി​യ​തെ​ന്നും ത​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​റി​വി​ല്ലാ​തെ ചെ​യ്ത ഈ ​തെ​റ്റി​നെ ഓ​ർ​ത്ത് താ​ൻ ഏ​റെ ദുഃ​ഖി​ക്കു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​ഭി​ന​യി​ക്കു​മ്പോള്‍ അ​ന്ന് അ​തൊ​രു തെ​റ്റാ​ണെ​ന്ന് തോ​ന്നി​യി​രു​ന്നി​ല്ല. 

എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ ​പ​ര​സ്യ​ങ്ങ​ൾ കാ​ണു​മ്പോള്‍ ഉ​ള്ളി​ൽ വ​ല്ലാ​ത്ത കു​റ്റ​ബോ​ധം തോ​ന്നു​ന്നു. ചെ​റു​പ്പ​ത്തി​ൽ വെ​ളു​ക്കാ​നു​ള്ള ഇ​ത്ത​രം ക്രീ​മു​ക​ൾ താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. 

അ​പ്പോ​ഴൊ​ന്നും നി​റ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന വി​ഭാ​ഗീ​യ​ത​യെ കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര്യ​വി​വ​ര​മു​ള്ള ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ ഇ​നി മേ​ലി​ൽ ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കി​ല്ല- പ്രി​യ​ങ്ക പ​റ​ഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്
'18 വയസിൽ ഇറക്കി കൊണ്ടുവന്നു, പൊലീസുകാർ ലാത്തി കൊണ്ട് പൊതിരെ തല്ലി, എന്നിട്ടും പൊന്നുവിനെ കൈവിട്ടില്ല'