
കൊച്ചി: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. ഡയറക്ടര്‍ ജനറലുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തി. ദിലീപിന് വിദേശത്തേക്ക് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ദുബായിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയുടെ ശാഖ ഉദ്ഘാടനത്തിന് പോകാനാണ് കോടതി അനുമതി നല്‍കിയത്. കര്‍ശന ജ്യമ്യവ്യവസ്ഥ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നാല് ദിവസത്തേ യാത്രയ്ക്കാണ് കോടതി അനുമതി നല്‍കിയത്. ആറ് ദിസനത്തിനുള്ളില്‍ പോയിവരണമെന്നും കോടതി ആവശ്യപ്പെട്ടു. എവിടെപോകുന്നു, എന്താണ് സന്ദര്‍ശന പരിപാടികള്‍, ആരെ കാണുന്നു എന്നു തുടങ്ങി സന്ദര്‍ശനത്തിന്റെ മുഴുവന്‍ വിവരങ്ങളും മജിസ്‌ട്രേറ്റിന് നല്‍കണമെന്നും കോടതി ദിലീപിനോട് ആവശ്യപ്പെട്ടു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ