ആറ് നായികമാര്‍ ഉപേക്ഷിച്ച സിനിമ; 'സിന്‍ഡ്രല്ല'യാവാന്‍ റായ് ലക്ഷ്മി

Published : Aug 12, 2018, 12:27 PM ISTUpdated : Sep 10, 2018, 01:02 AM IST
ആറ് നായികമാര്‍ ഉപേക്ഷിച്ച സിനിമ; 'സിന്‍ഡ്രല്ല'യാവാന്‍ റായ് ലക്ഷ്മി

Synopsis

നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റിന്‍റെ വേഷമാണ് റായ് ലക്ഷ്മിക്കെന്നും നയന്‍താര ഉള്‍പ്പെടെ പല നടിമാരും ഉപേക്ഷിച്ച റോളാണ് ഇതെന്നും പറയുന്നു സംവിധായകന്‍. 

തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്നുകൊണ്ടിരിക്കുന്ന നടിയാണ് റായ് ലക്ഷ്മി. മലയാളത്തില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ നിറയെ ചിത്രങ്ങളുണ്ട് റായ് ലക്ഷ്മിക്ക്. അകിറയിലെ അതിഥിവേഷത്തിന് പിന്നാലെ ജൂലി 2ലെ നായികയായി ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് അവര്‍. കരിയറില്‍ ഏറെ പ്രതീക്ഷയുള്ളൊരു പ്രോജക്ടിന് തയ്യാറെടുക്കുകയാണ് റായ് ലക്ഷ്മി ഇപ്പോള്‍. സിന്‍ഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്ലാണ്.

പ്രശസ്തമായ സിന്‍ഡ്രല്ല കഥയുടെ ഒരു ഇന്ത്യന്‍ പതിപ്പെന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിനോദ് വെങ്കടേഷ് ആണ്. മുന്‍പ് എസ്.ജെ.സൂര്യയുടെ അസോസിയേറ്റ് ആയിരുന്നു അദ്ദേഹം. പല ഴോണറുകള്‍ സംയോജിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ രചനയെന്ന് സംവിധായകന്‍ പറയുന്നു. "ഫാന്‍റസി, ഹൊറര്‍, മ്യൂസിക്കല്‍, ത്രില്ലര്‍, ഡ്രാമ എന്നിങ്ങനെയുള്ള ഴോണറുകളുടെയെല്ലാം അംശങ്ങളുണ്ടാവും ഈ ചിത്രത്തില്‍. ചെന്നൈ നഗരത്തിലും ഒരു വനമേഖലയിലുമായാണ് സിനിമ സംഭവിക്കുന്നത്". മറ്റ് ചില ഭാഗങ്ങള്‍ ഊട്ടിയിലോ ഏതെങ്കിലും വിദേശ ലൊക്കേഷനിലോ ചിത്രീകരിക്കുമെന്നും പറയുന്നു വിനോദ് വെങ്കടേഷ്.

നഗരത്തില്‍ ജീവിക്കുന്ന ഒരു റോക്ക് ഗിത്താറിസ്റ്റിന്‍റെ വേഷമാണ് റായ് ലക്ഷ്മിക്കെന്നും നയന്‍താര ഉള്‍പ്പെടെ പല നടിമാരും ഉപേക്ഷിച്ച റോളാണ് ഇതെന്നും പറയുന്നു സംവിധായകന്‍. "പലരോട് ഈ സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. നയന്‍താര, ത്രിഷ, അമി ജാക്സണ്‍, ഹന്‍സിക, ഐശ്വര്യ രാജേഷ്, മനീഷ യാദവ് എന്നിവരോടൊക്കെ. സിനിമയുടെ ടൈറ്റിലും വിഷയവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊന്നിനാല്‍ ആരും ഇത് ഏറ്റെടുത്തില്ല. അവസാനം റായ് ലക്ഷ്മിയില്‍ എത്തുകയായിരുന്നു." മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇന്ത്യന്‍ സിനിമാ പതിവ് പോലെ നായികയുടെ പ്രണയമൊന്നും സിനിമയുടെ ഭാഗമല്ലെന്നും പറയുന്നു സംവിധായകന്‍.

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്