
സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുകയും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മികവുറ്റതാക്കുകയും ചെയ്‍ത് ശ്രദ്ധേയയായ നടിയാണ് രാധിക ആംപ്തെ. സിനിമയിലെ മോശം പ്രവണതകളെ കുറിച്ച് രാധികാ ആംപ്തെ തുറന്നുപറഞ്ഞത് വന്‍ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ടെന്ന് രാധിക ആംപ്തെ തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു നിര്‍മ്മാതാവിന് എതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് രാധിക ആംപ്തെ. അവസരങ്ങള്‍ക്ക് പകരം സെക്സ് ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഉണ്ട്. അടുത്തിടെ ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നുണ്ടായ അനുഭവവും അതാണ്. അവസരം വേണേല്‍ കിടക്ക പങ്കിടണമെന്നാണ് വളരെ സാധാരണയെന്ന പോലെ അയാള്‍ പറഞ്ഞത്. ഞാന്‍ ആ ഓഫര്‍ നിരസിച്ചു. അത്തരം പ്രവണതകളോട് സഹകരിക്കാത്തതു കൊണ്ടാകണം എനിക്ക് തെന്നിന്ത്യന്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുത്- രാധിക ആംപ്തെ പറഞ്ഞതായി തമിള്‍വയര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ