
ഉറച്ച നിലപാടുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്തെ പിന്നീട് തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. കബാലിയില്‍ രജനികാന്തിന്റെ നായികയുമായി. ഇപ്പോഴിതാ രാധിക ആപ്തെ ഹോളിവുഡ് സിനിമയിലും അഭിനയിക്കുകയാണ്.
ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന സിനിമയിലാണ് രാധിക ആപ്‍തെ നായികയാകുന്നത്. മൈക്കിള്‍ വിന്റര്‍ബോട്ടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവ് പട്ടേല്‍ നായകനായി എത്തുന്നു. മറ്റൊരു ഹോളിവുഡ് സിനിമയിലും രാധിക ആപ്‍തെ നായികയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ