
മലയാള ടെലിവിഷന്‍ ചാനലുകള്‍ അധികം കടന്നുചെല്ലാത്ത മേഖല ആണ് മനശാസ്ത്രം. ടെലിവിഷനില്‍ ചര്‍ച്ചകളിലും ഫോണ്‍ - ഇന്‍ പ്രോഗ്രാമുകളിലും ഒതുങ്ങുന്ന ഈ മേഖലയെ അടുത്തറിയുന്ന പുതിയ പരിപാടിയാണ് ഏഷ്യാനെറ്റ് പ്ലസിലെ 'രഹസ്യ സഞ്ചാരങ്ങള്‍'. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. കെ ഗിരീഷിന്റെ കേസ് ഡയറിയില്‍ നിന്നും രൂപപ്പെടുത്തുന്ന കഥാപരമ്പരയുടെ അവതാരകനായി പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകന്‍ ശങ്കര്‍ രാമകൃഷ്‍ണന്‍ എത്തുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10 മണിക്ക് ഏഷ്യാനെറ്റ് പ്ലസില്‍ 'രഹസ്യ സഞ്ചാരങ്ങള്‍' സംപ്രേക്ഷണം ചെയ്യുന്നു.
യഥാര്‍ഥ സംഭവങ്ങളെ കേസ് ഡയറികളില്‍നിന്നും കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന പുതിയ പരമ്പര വിജ്ഞാനവും പ്രദാനം ചെയ്യുന്നു. നിഗൂഢ മനസ്സുകള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങളും അവയ്‍ക്കുള്ള പ്രതിവിധികളും പരിപാടിയില്‍ പ്രതിപാദിക്കുന്നു.
രചനയും നിര്‍മ്മാണവും അനന്തപത്മനാഭന്‍ നിര്‍വഹിക്കുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ