
തന്റെ രണ്ടാമത്തെ സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ മലയാളിയായ രാജ് നായർ. രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ പുണ്യം അഹം ആണ് തകഴി ശിവശങ്കരപിള്ളയുടെ ചെറുമകനായ രാജ് നായരുടെ ആദ്യ സിനിമ.
തകഴി ശിവശങ്കരപിള്ളുടെ വഴിയെ എഴുത്തിന്റെ ലോകം തെരഞ്ഞെടുക്കാനാണ് രാജ് നായർ ആഗ്രഹിച്ചത്. എന്നാൽ അപ്പൂപ്പൻ തന്നെ നിർബന്ധിച്ച് ഹോങ്കോംഗിൽ പഠനത്തിന് അയച്ചു. കാൻസർ വിദഗ്ധനായി. ആസ്ത്രേലിയയിൽ തിരക്കുള്ള ഡോക്ടറായി തുടരുമ്പോഴും മനസ് തകഴിയിലാണ്. പൃഥിരാജും സംവൃതാ സുനിലും അഭിനയിച്ച പുണ്യം അഹം എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന രണ്ടാം സിനിമ വ്യഥ.
താൻ ആദ്യം ഒരു എഴുത്തുകാരനാണെന്ന ചിന്ത എപ്പോഴും രാജ്നായരെ അസ്വസ്ഥനാക്കുന്നു. തകഴിയുടെ കാലഘട്ടത്തിൽ തന്നെ വേറിട്ട എഴുത്തിനുള്ള ശ്രമം നടത്തിയെങ്കിലും അപ്പൂപ്പൻ കണ്ണുരുട്ടി.
സമകാലീന ഇന്ത്യയിലെ സംഭവവികാസങ്ങൾ പുറത്തുനിന്നു നോക്കി കാണുന്ന രാജ് നായർ അത് സിനിമയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു
ദില്ലി കേരളാക്ളബിലെ സാഹിതീസഖ്യത്തിൽ രാജ് നായർ തന്റെ കവിതകളും കഥകളുമായി എത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ