മമ്മൂട്ടിയുടെ പുതുവര്‍ഷ പ്രതീക്ഷകളിലൊന്ന്; 'യാത്ര'യിലെ ഗാനമെത്തി

By Web TeamFirst Published Jan 1, 2019, 10:22 PM IST
Highlights

70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനാണ്.
 

മമ്മൂട്ടിയുടെ സമീപകാല ഫിലിമോഗ്രഫിയില്‍ മികച്ചതിന്റെ കൂടെ ഇടംപിടിക്കാന്‍ സാധ്യതയുള്ള രണ്ട് സിനിമകളാണ് ഈ വര്‍ഷം തീയേറ്ററുകളിലെത്തുക. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരന്‍പും മഹി വി രാഘവിന്റെ തെലുങ്ക് ചിത്രം യാത്രയും. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ടീസറിന് വലിയ സ്വീകാര്യത കിട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

'രാജണ്ണ നിന്നപ്പഗലറാ' എന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സിരിവേനല്ല സീതാരാമ ശാസ്ത്രി. സംഗീതം കെ. വന്ദേമാതരം ശ്രീനിവാസ് ആണ് ആലപിച്ചിരിക്കുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യനാണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.

click me!