കബാലിക്കെതിരെ കോപ്പിയടി ആരോപണം; ഇർഫാൻ ഖാൻ പെട്ടു

Published : Jun 28, 2016, 12:10 PM ISTUpdated : Oct 05, 2018, 01:52 AM IST
കബാലിക്കെതിരെ കോപ്പിയടി ആരോപണം; ഇർഫാൻ ഖാൻ പെട്ടു

Synopsis

മുംബൈ: രജനീകാന്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ കബാലിയുടെ പോസ്റ്റർ മദാരി എന്ന സിനിമയുടെ പോസ്റ്ററിൽ നിന്ന് കോപ്പയടിച്ചതാണെന്ന് ബോളിവുഡ് നടൻ ഇർഫാൻ ഖാൻ. ഇർഫാൻ നായകനായെത്തുന്ന സിനിമയാണ് മദാരി. മുംബൈയിൽ ഒരു മാളിൽ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു ഇർഫാന്‍റെ പ്രതികരണം.

ഞങ്ങൾ ഒരു ചെറിയ ഫിലിം മേക്കേർസ് ആണെന്നും രജനിയുടെ ചിത്രം ഞങ്ങളുടെ പോസ്റ്റർ കോപ്പിയടിച്ചതാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത് വലിയ കാര്യമല്ലെന്നും നിങ്ങളെല്ലാവരും ഈ രണ്ടു ചിത്രങ്ങളും കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ രണ്ട് പോസ്റ്ററുകളിലും നായകന്മാരായ രജനിയുടെയും ഇർഫാന്റെയും ചിത്രമാണ് ഉള്ളത്. എന്നാൽ രജനി ഫാൻസ് ഇതങ്ങനെ വെറുതെ വിടാൻ തീരുമാനിച്ചില്ല. കാരണം ഇത് ആരാധകർ ഉണ്ടാക്കിയ ഫാൻമേയ്ഡ് പോസ്റ്റർ മാത്രമായിരുന്നു. കബാലിയുടെ അണിയറപ്രവർത്തകർ ഇങ്ങനെയൊരു ഔദ്യോഗിക പോസ്റ്ററും നിർമിച്ചിട്ടില്ല. സത്യമറിയാതെയാണ് ഇർഫാൻ ഖാൻ ഇങ്ങനെയൊരു പ്രതികരണം നടത്തിയതെന്നും ആ പ്രസ്താവന തിരുത്തണമെന്നും ചൂണ്ടിക്കാട്ടി രജനി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്