പത്മാവതിയ്ക്കെതിരെ രജ്പുത് കർണിസേനയുടെ ആക്രമണം തുടരുന്നു

By Web DeskFirst Published Oct 20, 2017, 3:20 PM IST
Highlights

സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിയ്ക്കെതിരെ രജ്പുത് കർണിസേനയുടെ ആക്രമണം തുടരുന്നു. സിനിമയുടെ  പ്രചരാണാർത്ഥം വ്യാപാരസമുച്ചയത്തിനുള്ളിൽ ഒരുക്കിയിരുന്ന രംഗോലി സംഘടനയുടെ നേതൃത്വത്തിൽ അക്രമികൾ നശിപ്പിച്ചു. സിനിമയുടെ ചിത്രീകരണവേളയിൽ  ഇതേ സംഘടനയുടെ നേതൃത്വത്തിൽ സഞ്ജയ് ലീ ലാബൻസാലിക്കെതിരെ നടന്ന ആക്രമണം നടന്നിരുന്നു.

രജപുത് രാഞ്ജി പത്മിനിയുടെ ജിവിതം പ്രമേയമാക്കുന്നതാണ്  സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതി.പത്മിനിയുടെ ജീവിതം വളച്ചൊടിക്കുന്നുവെന്ന ആരോപണവുമായാണ് തീവ്രനിലപാടുകാരായ രജപുത് കർണി സേന ചിത്രത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞദിവസം സൂററ്റിലെ ഒരു ഷോപ്പിംങ് മാളിനുള്ളിൽ  ഒരുക്കിയിരുന്ന പത്മാവതിയുടെ രംഗോസലി രജപുത് കർണി സേനക്കാർ  നശിപ്പിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കരൺ കെ എന്ന കലാകാരൻ 48 ണിക്കൂറെടുത്ത് ഒരുക്കിയ രംഗോലിയാണ് അക്രമികൾ നിമിഷങ്ങൾകൊണ്ട് നശിപ്പിച്ചത്.

അലാവുദ്ദീൻ ഖിൽജി ക്കെതിരെ പോരാടുകയും ഒടുവിൽ ജീവത്യാഗം ചെയ്യുകയും ചെയ്ത പത്മ്നി രജപുത്രരുടെ വീരനായികയാണ്. ദീപികാ പദുകോൺ അടക്കുമുള്ളവർ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ചിത്രത്തിൽ പത്മിനിയും ഖിൽജിയും തമ്മിലെ പ്രണയരംഗങ്ങളുണ്ടെന്ന അഭ്യൂഹമാണ് രജപുത് കർണിസേനക്കാരെ പ്രോകോപിച്ചത്. ഇക്കഴിഞ്ഞമാർച്ചിൽ സംഘടയുടെ നേതൃത്വത്തിൽ സിനിമ  ചിത്രീകരണസ്ഥലത്തെത്തി അക്രമികൾ സിനിമാസെറ്റ് ആക്രമിച്ച് തകർക്കുകയും സഞ്ജയ് ലീല ബൻസാലിയെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്തിന്റെ പലകോണുകളിൽ നിന്ന് കാലാകരൻമാർ   പ്രതിഷേധമുയർത്തി. പ്തമാവതിയായി ദീപികാ  പദുകോണും അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗുമാണ് വേഷിമിടുന്നത്. രജ്പുത് കർണിസേനക്കാരുടെ ഭീഷണികൾക്കിടെ ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

click me!