'രമേശൻ ഒരു പേരല്ല' ഓഡിയോ പുറത്തിറക്കി

Web Desk |  
Published : May 07, 2018, 05:12 PM ISTUpdated : Jun 08, 2018, 05:45 PM IST
'രമേശൻ ഒരു പേരല്ല' ഓഡിയോ പുറത്തിറക്കി

Synopsis

ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് വിഘ്‌നേശ്വർ സംവിധായകരായ രഞ്ജിത്തും വി.എം വിനുവും പങ്കെടുത്തു ജമിനി ഉണ്ണികൃഷ്ണൻ സംഗീതം നിർവഹിക്കുന്നു

കോഴിക്കോട്: രാസശാസ്ത്ര എന്‍റർടൈൻമെന്‍റ് ബാനറിൽ സുജിത് വിഘ്‌നേശ്വർ കഥ, ത്രിരക്കഥ സംവിധാനം നിർവഹിക്കുന്ന രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം കോഴിക്കോട്  നടന്നു.  സംവിധായകരായ രഞ്ജിത്തും വി.എം വിനുവും ചേർന്ന് പ്രകാശനം നിർവഹിച്ചു . ആദ്യ ഗാനത്തിന്റെ പ്ലേയ് ഔട്ട് നടൻ കൈലാസ്  നിർവഹിച്ചു.

ശ്രീനാഥ് ഫെജോ എന്നിവരുടെ വരികൾക്ക് ജമിനി ഉണ്ണികൃഷ്ണൻ സംഗീതം നിർവഹിച്ച  അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ഫ്രാങ്കോ , നിതിൻ രാജ് , ജമിനി ഉണ്ണികൃഷ്ണൻ , വിഷ്ണു മോഹൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു . പശ്ചാത്തല സംഗീതവും ജമിനി ഉണ്ണികൃഷ്ണൻ തന്നെയാണ്. തിരുവനന്തപുരത്തെ ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതത്തിൽ ഒരു ദിവസത്തിൽ സംഭവിക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

മണികണ്ഠൻ പട്ടാമ്പിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം അർധരാത്രിക്ക് ശേഷം ശക്തമായ പോലീസ് കഥാപാത്രമായി രാജേഷ് ശർമ്മ , ദിവ്യദർശൻ , കൃഷ്ണൻ ബാലകൃഷ്ണൻ, ദേവേന്ദ്രനാഥ് , ശൈലജ , മിനി എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്
'ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ'; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു