ശ്രീദേവിയുടെ ജീവിതം അസ്വസ്ഥത നിറഞ്ഞതായിരുന്നു: നടിയെ കുറിച്ച് രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തല്‍

Web Desk |  
Published : Feb 27, 2018, 03:06 PM ISTUpdated : Jun 08, 2018, 05:52 PM IST
ശ്രീദേവിയുടെ ജീവിതം അസ്വസ്ഥത നിറഞ്ഞതായിരുന്നു: നടിയെ കുറിച്ച് രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തല്‍

Synopsis

നിഷ്കളങ്കയായിരുന്നു സ്ത്രീയായിരുന്നു ശ്രീദേവി

 ശ്രീദേവിയുടെ മരണവുമായി നിരവധി കാര്യങ്ങളാണ് പുറത്ത് വരുന്നത്. ബാത്ത്‌റൂമില്‍ മുങ്ങിമരിച്ചതാണെന്ന ഫോറന്‍സിക് പരിശോധനഫലങ്ങളാണ് അവസാനമായി  പുറത്ത് വരുന്നത്.  ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട്  ഒട്ടേറെ കാര്യങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ പുതിയ വെളിപ്പെടുത്തല്‍. കത്തിലൂടെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

 ശ്രീദേവിയുടെ ആരാധകര്‍ അവര്‍ ഏറെ പ്രിയപ്പെട്ടയാള്‍ തന്നെയാണെന്നും അതുകൊണ്ട് തന്നെ സത്യാവസ്ഥ അവര്‍ മനസ്സിലാക്കണെന്നും പറഞ്ഞുകൊണ്ടാണ് രാം ഗോപാല്‍ വര്‍മയുടെ കത്തിന്റെ തുടക്കം.

 നിങ്ങള്‍ക്കറിയാവുന്നത് പോലെ അവര്‍ കാലത്തെ വെല്ലുന്ന സുന്ദരിയും അര്‍പ്പണ ബോധവുമുള്ള സ്ത്രീയുമായിരുന്നു. 20 വിര്‍ഷത്തോളം ഇന്ത്യന്‍ വെള്ളിത്തിരയുടെ അതികായത്വം വഹിച്ചിരുന്ന ഒരാളാണ്. ഇത് കഥയുടെ ഒരു ഭാഗം മാത്രമാണ്. ശ്രീദേവിയുടെ ജീവിതവും മരണവും എത്രമാത്രം അപ്രതീക്ഷിതവും നിഗൂഢവുമാണെന്ന് ക്രൂരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. എനിക്ക് രണ്ടു ചിത്രങ്ങളിലൂടെ ശ്രീദേവിയുമായി അടുത്തിടപ്പിഴകാനുള്ള അവസരം ഉണ്ടായി. പുറത്ത് കാണുന്നതിനേക്കാള്‍ എത്ര വ്യത്യസ്തമാണ് ഒരു താരത്തിന്റെ വ്യക്തിപരമായ ജീവിതമെന്നതിന് വലിയ ഉദാഹരണമാണിത്.

സുന്ദരമായ മുഖം, പ്രതിഭ, രണ്ട് സുന്ദരിയായ പെണ്‍മക്കള്‍ വലിയ പ്രശ്‌നങ്ങളുമൊന്നുമില്ലാത്ത കുടുംബം പുറത്ത് നിന്ന് നോക്കുമ്പോള്‍ എല്ലാം തികഞ്ഞ ജീവിതമായിരുന്നു ശ്രീദേവിയുടേത്. സത്യത്തില്‍ ശ്രീദേവിക്ക് അങ്ങനെ  സന്തോഷകരമായ ജീവിതമായിരുന്നോ? അവരെ ആദ്യം കണ്ടതുമുതല്‍ അവരുടെ ജീവിതത്തെ കുറിച്ച് എനിക്കറിയാം. അച്ഛന്റെ മരണം വരെ സ്വതന്ത്രമായാണ് ശ്രീദേവി വളര്‍ന്നത്. പിന്നീട് അമ്മയുടെ കൂടെയായിരുന്നു. അന്നത്തെ കാലത്ത് കള്ളപ്പണമാണ് പ്രതിഫലമായി മിക്ക താരങ്ങള്‍ക്കും ലഭിച്ചിരുന്നത്. അതുകൊണ്ട് ടാക്‌സ് ഭയന്ന് ശ്രീദേവിയുടെ പ്രതിഫലം അടുത്ത ബന്ധുക്കളെയാണ് അച്ഛന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ  അവര്‍ സ്വന്തമാക്കി. തീര്‍ത്തും നിരാശ നിറഞ്ഞ സമയത്താണ് ബേണി കപൂര്‍ അവരുടെ ജീവിതത്തിലേക്ക കടന്ന് വരുന്നത്. അന്ന് ബോണിയുടെ വലിയ കടക്കെണിയിലായിരുന്നു.

അമ്മയ്ക്ക് വിദേശത്ത് നടത്തിയ തലച്ചോര്‍ സംബന്ധമായ ശസ്ത്രക്രിയയില്‍ അമ്മയുടെ മാനസിക നിലയ്ക്ക് പ്രശ്‌നമുണ്ടായി. സഹോദരി അയല്‍വാസിയോടൊപ്പം ഒളിച്ചോടി പോയി. പക്ഷേ മരിക്കുന്നതിന് മുന്‍പ് അമ്മ എല്ലാ വസ്തുക്കളും ശ്രീദേവിയുടെ പേരിലായിരുന്നു എഴുതി വച്ചിരുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ സഹോദരി ശ്രീലത നിയമനടപടിക്ക് പോയി. അന്നും തണലായി നിന്നത് ബേണി മാത്രമാണ്. ഇതിനിടയില്‍  കുടുംബം നശിപ്പിച്ചവളെന്ന് വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടലില്‍ വച്ച് ആക്രമിച്ചു.

 അന്ന് ഏറ്റവും ദു;ഖിതയായ സ്ത്രീയായിട്ടാണ് ശ്രീദേവി ജീവിച്ചത്. സിനിമയിലെ ഈ സുപ്പര്‍സ്റ്റാറിന്റെ ജീവിതത്തില്‍ ക്രൂരമായ കുറേ കളികള്‍ വിധി നടത്തി. ശ്രീദേവിയുടെ ജീവിതം എന്നും സമ്മര്‍ദ്ദങ്ങളുടേതായിരുന്നു. അങ്ങനെയാണ് അവര്‍ കൂടുതല്‍ ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായത്.

 പക്ഷേ സൗന്ദര്യത്തെ കുറിച്ച് അവരും ചിന്തിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. എന്നാല്‍ അതേകുറിച്ച് ആരെങ്കിലും ചോദിക്കുമോയെന്ന് ഭയന്ന് അവര്‍ ഉള്‍വലിഞ്ഞിരുന്നു.  ചെറുപ്പം മുതലുള്ള ചുറ്റുപാടുകള്‍ തന്നെയായിരുന്നു മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിയാനുള്ള ഏക കാരണം. നിഷ്‌കളങ്കയായ വ്യക്തിയായിരുന്നു ശ്രീദേവി. പക്ഷേ വ്യക്തിപരമായ ജീവിതത്തില്‍ ചില  കയ്‌പേറിയ അനുഭവങ്ങളുമുണ്ടായി.

 മരണത്തെ കുറിച്ചുള്ള സംശങ്ങള്‍ നില്‍ക്കട്ടെ മരിച്ചവര്‍ക്ക് സാധാരണയായി ഞാന്‍ നിത്യശാന്തി നേരാറില്ല. പക്ഷേ ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നുവെന്ന് രാംഗോപാല്‍ വര്‍മ പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്
'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി