
ചെന്നൈ: 96 അടക്കം ഒരുപിടി വിജയചിത്രങ്ങളുമായി തമിഴില്‍ ആരാധകരുടെ പ്രിയം വീണ്ടും പിടിച്ചെടുക്കുകയാണ് നടി തൃഷ. ഒരിക്കല്‍ വിവാഹം നിശ്ചയിച്ച് അവസാന നിമിഷം നോ പറഞ്ഞ വ്യക്തിയാണ് തൃഷ. അതിനാല്‍ തന്നെ തൃഷയ്ക്ക് പ്രണയമുണ്ടോ എന്ന ചര്‍ച്ചയും കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നുണ്ട്.
അതിനിടയില്‍ തൃഷയോട് മുന്‍പുണ്ടായിരുന്ന പ്രണയം വെളിപ്പെടുത്തുകയാണ് തെലുങ്ക് സൂപ്പര്‍താരം റാണാ ദഗ്ഗുബാട്ടി. തൃഷയും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള പ്രണയം 'ടോളിവുഡിലെ വലിയ ആഘോഷമായിരുന്നു. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോ, കോഫി വിത്ത് കരണിലാണ് റാണ മനസ് തുറന്നത്.
‘പത്ത് വര്‍ഷത്തോളം തൃഷ എന്‍റെ സുഹൃത്തായിരുന്നു, ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷെ ആ ബന്ധം വിചാരിച്ചതു പോലെ മുന്നോട്ട് പോയില്ല’.എന്നാൽ അടുത്തും അകന്നും പല വർഷങ്ങൾ കടന്നു പോയി, ഒടുവിൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു, റാണ വെളിപ്പെടുത്തി.