
കൊച്ചി: നടൻ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസിൽ പരാതിക്കാരിയെ ഇന്ന് എറണാകുളം സിജെഎം കോടതി വിസ്തരിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഉണ്ണിമുകുന്ദൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
യുവതിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്‍റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടേത് വ്യജപരാതിയാണെന്നും പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഉണ്ണിമുകുന്ദന്‍റെ ആരോപണം. ഉണ്ണിമുകുന്ദന്‍റെ വീട്ടിൽ സിനിമയുടെ തിരക്കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15ന് യുവതി പരാതി നൽകിയിരുന്നു
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ