പ്രസന്നയെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Published : Jul 26, 2017, 07:10 PM ISTUpdated : Oct 05, 2018, 04:09 AM IST
പ്രസന്നയെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Synopsis

റിയാലിറ്റി ഷോയില്‍ തന്റെ രൂപത്തെ അപമാനിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക് സന്തോഷ് പണ്ഡിറ്റിന്‍റെ ചുട്ട മറുപടി. മോനെ മഹാനായ പ്രസന്ന കുട്ടാ... ഏലൂര്‍‍ ജോര്‍ജ് ആകരുത് എന്ന് തുടങ്ങുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടത്. ജനിച്ചപ്പോള്‍ ഇത്ര സൗന്ദര്യമേ ദൈവം തന്നുള്ളൂവെന്നത് എന്‍റെ കുറ്റമല്ല. എല്ലാവര്‍ക്കും തന്നെപ്പോലെ ഹൃതിക് റോഷനാകുവാന്‍ പറ്റുമോയെന്നും സന്തോഷ് പണ്ഡിറ്റ്  ചോദിക്കുന്നു. ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനുമൊക്കെ ഒരുപിടി മണ്ണാണെന്ന് പണ്ഡിറ്റ് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനൊരുത്തന്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് എല്ലാവരും അറിഞ്ഞതു നേട്ടമാണെന്നും പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു

റിയാലിറ്റി ഷോയ്ക്കിടെ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയ വിധികര്‍ത്താവിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.  നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയാണ് അപമാനിച്ചത്. നടി പ്രയാഗ പങ്കെടുത്ത പരിപാടിയിലെ ഗെയിമിനിടെയായിരുന്നു സംഭവം. അവതാരക പ്രയാഗയ്കക്ക് നല്കിയ പ്ലക്കാര്‍ഡില്‍ നിന്ന് അതിലെഴുതിയ ആളെ കണ്ടെത്തുകയായിരുന്നു ഗെയിമിന്‍റെ ഉദ്ദേശ്യം. പേരിനെക്കുറിച്ചുള്ള സൂചന വിധികര്‍ത്താക്കളോടു ചോദിക്കാനുള്ള അവസരമുണ്ടായിരുന്നു ഷോയില്‍.  ഇദ്ദേഹം ഹാന്‍സം ആണോയെന്ന പ്രയാഗയുടെ ചോദ്യത്തിന് അല്ല എന്നായിരുന്നു പ്രസന്നയുടെ മറുപടി. 

എന്നാല്‍ താരം സന്തോഷ് പണ്ഡിറ്റാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രയാഗ പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ സന്തോഷ് പണ്ഡിറ്റിനും പ്രയാഗയ്ക്കും പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. പ്രസന്നയെ കളിയാക്കുന്ന ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച ജോര്‍ജ് ഏലൂരിനും ട്രോളര്‍മാരുടെ പണികിട്ടിയിരുന്നു. അതോര്‍മ്മിപ്പിച്ചാണ്  സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സുന്ദരി കണ്ണാല്‍‌ ഒരു സേതി..; മലയാള തനിമയിൽ ജിസേൽ, 'ദേവതയെപ്പോലെ'യെന്ന് ബിബി ആരാധകർ
'ഖിഡ്കി ഗാവ്' മനുഷ്യബന്ധങ്ങളെ കുറിച്ചുള്ള സിനിമ; സഞ്ജു സുരേന്ദ്രൻ അഭിമുഖം