കൂടെകിടക്കണമെന്ന് സംഗീത സംവിധായകന്‍ ആവശ്യപ്പെട്ടു; കരണം പൊട്ടിച്ചെന്ന് രശ്മി സതീഷ്

By Web DeskFirst Published Jun 13, 2017, 9:11 AM IST
Highlights

മലയാള സിനിമയില്‍ സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന നടി പാര്‍വതിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. അഭിനയത്തിന് പുറമെ സംഗീതത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി ഗായികയും അഭിനേത്രിയുമായ രശ്മി സതീഷ്. ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്കിന് നല്‍കിയ  അഭിമുഖത്തിലാണ് രശ്മിയുടെ വെളിപ്പെടുത്തല്‍. 

എന്നോടും അത്തരത്തില്‍ ഒരു സംഗീത സംവിധായകന്‍ സമീപിച്ചിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന പെണ്‍കുട്ടികള്‍ പോക്കാണെന്ന് തെറ്റിദ്ധരിക്കുന്ന ആളുകളുണ്ട്. കിടപ്പറയിലേക്ക് ക്ഷണിച്ച സംഗീത സംവിധായകന്റെ കരണം പൊട്ടിച്ചിട്ടുണ്ടെന്നും രശ്മി വെളിപ്പെടുത്തി. 

ഒരു പ്രൊഡക്റ്റ് വിറ്റ് പോണം എന്ന മാര്‍ക്കറ്റ് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ആര്‍ട്ടിസ്റ്റിനെ സെലക്ട് ചെയ്യുന്നത്. 
സംഗീത സംവിധായകരും അത്തരത്തില്‍ സമീപിക്കുന്ന ആളുകളുണ്ട്. ശരീരം നല്‍കിയാലെ പാട്ട് ലഭിക്കൂ എന്നെങ്കില്‍ അത് വേണ്ടെന്ന് തീരുമാനിക്കണം. പലരും പറയുമ്പോഴാണ് ഇത്തരം നിരവധി അനുഭവങ്ങളുണ്ടെന്ന് മനസിലാകുന്നത്.  

അവാര്‍ഡ് ഷോകളില്‍ പാട്ടുപാടാന്‍ സുന്ദരിമാര്‍ വേണം. ഇവിടെയും ഒരു ബ്ലാക് കാറ്റഗറി ഉണ്ട്. സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ എല്ലായിടത്തും വേര്‍തിരിവുണ്ട്. അത് സിനിമയിലുമുണ്ട്. നമ്മുടെ നാട്ടില്‍ അടിച്ചേല്‍പ്പിക്കുന്ന സൗന്ദര്യ സംഘല്‍പ്പം അങ്ങിനെയാണ്. നാടക കാലത്ത് കറുത്ത സുന്ദരിമാരുണ്ടായിരുന്നു. സിനിമ വന്നതോടെ അത്തരം കഥാപാത്രങ്ങളെ മായ്ച്ചു കളഞ്ഞു. സിനിമ സ്ത്രീയെ സംഗീതത്തിലും മാറ്റിയിട്ടുണ്ടെന്നും രശ്മി തുറന്നടിക്കുന്നു. 

click me!