
ഒരുകാലത്ത് 86 കിലോ വരെ ഭാരമുണ്ടായിരുന്ന സോനം കപൂര്‍ ഇപ്പോള്‍ കുറച്ചത് 35 കിലോ. ബോളിവുഡ് അരങ്ങേറ്റത്തിന് മുന്‍പാണ് ഇത്തരത്തില്‍ ഒരു ഡയറ്റിംഗ് നടത്തിയത്. നന്നായി ഭക്ഷണം കഴിച്ചാണ് തടി കുറച്ചത് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?. അഞ്ചു നേരമാണ് സോനം ഭക്ഷണം കഴിക്കുന്നത്.
അഞ്ചു നേരത്തേ ഭക്ഷണത്തിന് പുറമേ ഇടയ്ക്കിടെ സ്‌നാക്‌സായും കഴിക്കും. ഡ്രൈ ഫ്രൂട്ടസ്, എനര്‍ജി ബാര്‍ എന്നിവയാണ് സ്‌നാക്‌സ്. ഡാര്‍ക് ചോക്‌ലേറ്റാണ് മറ്റൊരിഷ്ടം. കരിക്കിന്‍ വെള്ളം, കുകുംബര്‍ ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവയും ഇടയ്ക്കിടെ കുടിക്കും. അങ്ങനെ നന്നായി കഴിച്ചുള്ള മെലിയല്‍ ശൈലി.
രാവിലെ വെറും വയറ്റില്‍ നാരങ്ങയും തേനും ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കും. ഓട്മീലും ഫ്രൂട്‌സും ഉള്‍പ്പെടുന്നതാണ് ബ്രേക്ക് ഫാസ്റ്റ്. ഇടയ്ക്കിടെ നട്‌സും, ജ്യൂസും, കരിക്കിന്‍ വെള്ളവും കരുതും.
ഉച്ചയ്ക്കാണ് നന്നായി കഴിക്കുക. ചപ്പാത്തി, ദാല്‍, ഗ്രില്‍ഡ് ഫിഷ്, അല്ലെങ്കില്‍ ചിക്കന്‍, വെജിറ്റബിള്‍ കറി, സാലഡ് എന്നിവയുമായി ലാവിഷായി കഴിക്കും. മുട്ടയുടെ വെള്ള, ചിക്കന്‍ ഫിന്‍ഗേഴ്‌സ് എന്നിവയാകും നാലു മണിക്ക്. രാത്രി ഭക്ഷണം മിതമാണ്. ഗ്രില്‍ഡ് ചിക്കന്‍ അല്ലെങ്കില്‍ ഫിഷ്, സൂപ്പ്, സാലഡ് എന്നിവയാകും ഭക്ഷണം.
ഇവയക്കു പുറമേ പൊട്ടറ്റോ ചിപ്‌സ്, പീസ, ബറഗര്‍, വറുത്ത പലഹാരങ്ങള്‍, പാക്ട് ജ്യൂസ് എന്നിവ അടുപ്പിക്കാറേയില്ലയെന്നതും സോനത്തിന്റെ സൗന്ദര്യ രഹസ്യമാണ്. ദിവസവും ഒരു മണിക്കൂര്‍ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യും. സമയം കിട്ടുമ്പോള്‍ അര മണിക്കൂര്‍ സ്വിമ്മിങ് ചെയ്യും.
വൈകുന്നേരം യോഗയും മെഡിറ്റേഷനും. എട്ടു മണിക്കൂര്‍ കൃത്യമായ ഉറക്കം. 32-മത്തെ വയസ്സിലും ഇത്ര സുന്ദരിയായിരിക്കുന്നതിന്‍റെ രഹസ്യം ഇതാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ