
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടൻ ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. ദുൽഖര്‍ സല്‍മാനെ പോലെ കൈകഴുകാൻ തങ്ങള്‍ക്കാകില്ലെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. മാതൃഭൂമി ആഴ്‍ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറഞ്ഞത്.
അവൾക്കൊപ്പം നിൽക്കണമെന്ന കൃത്യമായ ബോധത്തിലാണ് ഡബ്ല്യുസിസി എന്ന സംഘടന തുടങ്ങിയത്. ആരെയും ദ്രോഹിക്കാൻ അല്ല. പക്ഷെ ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ പറയുംപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. കാരണം ഇത് ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്, ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം- റിമ കല്ലിങ്കല്‍ അഭിമുഖത്തില്‍ പറയുന്നു.
സി എൻ എൻ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ സല്‍മാൻ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ടതില്ലെന്നും ആയിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ടവരെയും ഇരയാക്കപ്പെട്ടവരെയും കുട്ടിക്കാലം മുതൽക്കേ തനിക്ക് അറിയാമെന്നും ഈ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ലെന്നും ദുല്‍ഖര്‍ സല്‍മാൻ പറഞ്ഞിരുന്നു. അത്തരമൊരു കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ഇവിടെയാണോ എന്ന് തനിക്ക് അറിയില്ലെന്നും ദുൽഖർ സല്‍മാൻ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ