വിമാനത്താവളങ്ങളിലെ പരിശോധന അസഹ്യം; പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി

Published : Jan 18, 2018, 10:09 AM ISTUpdated : Oct 05, 2018, 03:27 AM IST
വിമാനത്താവളങ്ങളിലെ പരിശോധന അസഹ്യം; പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി

Synopsis

പാക്കിസ്ഥാനിയായതിന്റെ പേരില്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ താന്‍ നിരവധി തവണ അപമാനവിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സബ ഖമര്‍. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അസഹനീയമായ പരിശോധനാ രീതികളെ കുറിച്ചും സമ ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഒരു കുറ്റവാളിയെപ്പോലെ കണ്ട് ഇത്തരം പരിശോധനകള്‍ നടത്തുന്നത് വേദനാജനകമാണ്. പാക്കിസ്ഥാന്‍ നടിയാണ് എന്നതാണ് ഈ സംശയങ്ങള്‍ക്കും പരിശോധനകള്‍ക്കും പിന്നിലെന്നും സമ. തയിക്ക് നേരിടേണ്ടി വന്ന ഒരനുഭവവും വീഡിയോയിലൂടെ സമ പങ്കുവയ്ക്കുന്നുണ്ട്. ജോര്‍ജിയയുടെ തലസ്ഥാനമായ തബ്ലിസിയില്‍  എത്തിയപ്പോഴായിരുന്നു അത്.

ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അവിടെ. ഇന്ത്യക്കാരായ എല്ലാവരെയും പ്രവേശിപ്പിക്കുകയും തന്നെ തടഞ്ഞു വയ്ക്കുകയുമാണ് ഉണ്ടായത്. അത് താനൊരു പാക്കിസ്ഥാന്‍ സ്വദേശിയായതിനാലാണ്. നീണ്ട നേരത്തെ അഭിമുഖത്തിന് ശേഷമാണ് അവര്‍ തന്നെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്. അന്ന് തങ്ങളുടെ സ്ഥാനമെന്താണെന്നും എവിടെ നില്‍ക്കുന്നുവെന്നും വ്യക്തമായെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സമ പറയുന്നു. ഇര്‍ഫാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തിയ ഹിന്ദി മീഡിയത്തില്‍ നായികയായിരുന്ന സമ പാക് സിനിമ ടെലിവിഷന്‍ മേഖലയില്‍ പ്രശസ്തയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം 'പ്ലൂട്ടോ' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി
'മിനിമം ബജറ്റ്, ഇഷ്ടമുള്ള സിനിമ'; സംവിധായകന്‍ റിനോഷനുമായി അഭിമുഖം