
മുംബൈ: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരേ പ്രതിഷേധവുമായി സിക്ക് സംഘടന. നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിർമിച്ച "കരണ്‍ജീത് കൗർ: ദി അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ചിത്ത്രിന്റെ പേരിലെ "കൗർ’ എന്ന പ്രയോഗത്തിനെതിരേയാണ് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി(എസ്ജിപിസി) എതിർപ്പുയർത്തിയിട്ടുള്ളത്.
സിക്ക് ഗുരുക്കളുടെ പാത പിന്തുടരാത്ത സണ്ണിക്ക് കൗർ എന്ന പേര് ഉപയോഗിക്കാൻ അർഹതയില്ലെന്നും ഈ പ്രയോഗം സിക്ക് മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും എസ്ജിപിസി അഡീഷണൽ സെക്രട്ടറി ദിൽജിത് സിംഗ് ബേദി കുറ്റപ്പെടുത്തി. സണ്ണി ലിയോണ്‍ കൗർ എന്ന പേര് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും നടി പരസ്യമായി മാപ്പു പറയണമെന്നും ബേദി ആവശ്യപ്പെട്ടു.
ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന "കരണ്‍ജീത് കൗർ: ദി അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ ഈ മാസം പതിനാറുമുതൽ സീ 5ല്‍ വെബ് സീരീസായാണ് ചിത്രം റിലീസ് ചെയ്യുന്നത്. സണ്ണി ലിയോണിന്റെ ജീവചരിത്രം പറയുന്ന ചിത്രത്തിൽ, നടി നീലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന കാലഘട്ടവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ