'സാഹൊ': പ്രഭാസിനൊപ്പം മോഹന്‍ലാലും?

By Web DeskFirst Published Aug 30, 2017, 6:06 PM IST
Highlights

ഹൈദരബാദ്: 150 കോടി ബജറ്റില്‍ ഇതിനകം ചിത്രീകരണമാരംഭിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സാഹൊ'. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം എന്നതാണ് സഹൊയുടെ പ്രധാനപ്രത്യേകത. ഈ ആക്ഷന്‍ ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു എന്നാണ് വാര്‍ത്ത. ശ്രദ്ധ കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  നേരത്തെ അനുഷ്കയെ ചിത്രത്തില്‍ നിര്‍ദേശിച്ചെങ്കിലും അനുഷ്ക പിന്‍മാറുകയായിരുന്നു.

അതിനിടയില്‍ മോഹന്‍ലാലും ചിത്രത്തിന്‍റെ ഭാഗമാകുന്നതായി വാര്‍ത്തകള്‍ വരുന്നത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും തമിഴില്‍നിന്ന് അരുണ്‍ വിജയ്‌യും 'സാഹൊ'യുടെ ഭാഗമാകുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ വിവിധഭാഷാകളില്‍ നിന്നം പ്രമുഖര്‍ ഈ ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍നിന്ന് ചങ്കി പാണ്ഡേയും മഹേഷ് മഞ്ജ്‌രേക്കറും ടിന്നു ആനന്ദുമൊക്കെ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് മോഹന്‍ലാലിന്‍റെ മൂന്നാം തെലുങ്ക് ചിത്രത്തിന്‍റെ വാര്‍ത്ത വരുന്നത്.

2016ല്‍ രണ്ട് സിനിമകളാണ് മോഹന്‍ലാലിന്‍റെതായി തെലുങ്കിലെത്തിയത്. ചന്ദ്രശേഖര്‍ യെലട്ടിയുടെ 'മനമന്ത'യും കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം എത്തിയ 'ജനതാ ഗ്യാരേജും'. ഇതില്‍ 'ജനതാ ഗ്യാരേജ്' ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെതന്നെ മികച്ച വിജയങ്ങളിലൊന്നായിരുന്നു.

click me!