സായി പല്ലവിയും ധനുഷും ലോകം കീഴടക്കുന്നു; ആഗോളപട്ടികയിലെ നാലാം സ്ഥാനം 'റൗഡി ബേബി'ക്ക്

By Web TeamFirst Published Jan 18, 2019, 1:23 PM IST
Highlights

യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്‍ലോഡ് ചെയ്ത ഗാനം പത്ത് കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബില്‍ബോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താന്‍ കാരണം. യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വ്വഹിച്ചത് ധനുഷാണ്.  ദീയയാണ് പെണ്‍ ശബ്ദം

ചെന്നൈ: പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സായി പല്ലവി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു. നിഷ്കളങ്കമായ ചിരിയും വിസ്മയ ചുവടുകളും സായി പല്ലവിയെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരത്തിളക്കമുള്ള നായികയായി സായി മാറിക്കഴിഞ്ഞു. ധനുഷിനൊപ്പമുള്ള മാരി ടു വിലെ ഡാന്‍സിലൂടെ ഏവരെയും വിസ്മയിപ്പിക്കുകയാണ് സായി. ധനുഷും ആടിത്തകര്‍ത്ത ഗാനങ്ങള്‍ ലോക ശ്രദ്ധയിലേക്ക് എത്തിയിരുന്നു.

ഇപ്പോഴിതാ മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനവും സ്വന്തമാക്കി ഞെട്ടിച്ചിരിക്കുകയാണ്. ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടിക. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്. 

യൂട്യൂബില്‍ ജനുവരി രണ്ടാം തിയതി അപ്‍ലോഡ് ചെയ്ത ഗാനം പത്ത് കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബില്‍ബോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താന്‍ കാരണം. യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും നിര്‍വ്വഹിച്ചത് ധനുഷാണ്. ദീയയാണ് പെണ്‍ ശബ്ദം.

at #4 in 's YouTube Chart 😊https://t.co/yj2hoMlz4D

▶️ https://t.co/DboDG0Po0G pic.twitter.com/CKoAzYu7cX

— Wunderbar Films (@wunderbarfilms)

സായ് പല്ലവിയും ധനുഷും ചേര്‍ന്നുള്ള ചുവടുകള്‍ തന്നെയാണ് ഗാനത്തെ ശ്രദ്ധേയമാക്കിയത്. സായി പല്ലവിയുടെ ചുവടുകള്‍ വിസ്മയിപ്പിക്കുന്നുവെന്നാണ് ആരാധക പക്ഷം. പ്രഭുദേവയുടെ കൊറിയോഗ്രാഫി കൂടിയായതോടെ ഗാനരംഗം അതി മനോഹരമായി.

 

click me!