ശക്തിമാന്‍ ബിഗ് സ്ക്രീനിലേക്ക്; നായകനായി മുകേഷ് ഖന്ന തന്നെ

By Web TeamFirst Published Nov 9, 2018, 7:23 PM IST
Highlights

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സൂപ്പർ ഹീറോ ശക്തിമാൻ വെള്ളിത്തിരയിലേക്ക്. ശക്തിമാനായി പ്രേക്ഷക മനസ്സിലിടം പിടിച്ച മുകേഷ് ഖന്ന തന്നെയായിരിക്കും സിനിമയിലും നായകൻ. അധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമക്കായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി നടൻ മുകേഷ് ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുംബൈ: ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സൂപ്പർ ഹീറോ ശക്തിമാൻ വെള്ളിത്തിരയിലേക്ക്. ശക്തിമാനായി പ്രേക്ഷക മനസ്സിലിടം പിടിച്ച മുകേഷ് ഖന്ന തന്നെയായിരിക്കും സിനിമയിലും നായകൻ. അധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമക്കായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി നടൻ മുകേഷ് ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശക്തിമാൻ വെള്ളിത്തിരയിൽ എത്തുന്നു

സിനിമയുടെ വിശേഷങ്ങൾ മുകേഷ് ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു.  മൂന്നു വർഷമായി ആളുകൾ ശക്തിമാൻ തിരിച്ചുവരുന്ന കാര്യം ചോദിക്കുകയാണ്. ശക്തിമാൻ മറ്റൊരാൾ ചെയ്യുന്നത് ആളുകൾ അംഗീകരിക്കില്ല, അതുകൊണ്ട് ശക്തിമാനെയും കൂടെ ഒരു പ്രധാനകഥാപാത്രത്തെയും കൊണ്ടുവരുന്ന രീതിയിലാകും സിനിമ നി‍ർമിക്കുകയെന്ന് മുകേഷ് ഖന്ന പറഞ്ഞു.

സ്കൂളുകളിൽ പരിപാടികൾക്ക് പോകുമ്പോൾ ആളുകൾ അടുത്തു വന്നു പണ്ട് ശക്തമാൻ കണ്ട കഥകൾ പറയാറുണ്ട്. കുട്ടികൾ ഒരു ഹീറോയായിരുന്നു ശക്തിമാനെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  രാജ്യത്തെ ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഥാപാത്രം. സൂപ്പർമാനും സ്പൈഡർമാനുമൊക്കെ പോലെ ഒരു കാലഘട്ടത്തിലെ ഇന്ത്യൻ ബാല്യത്തിന്റെ സൂപ്പർ ഹീറോയായിരുന്നു ശക്തിമാൻ. 

1997 മുതൽ 2005 വരെ 520 ഏപ്പിഡോഡുകളായി ദൂ‍ർദർശനിൽ എത്തിയ ശക്തിമാൻ പിന്നീട് ആനിമേഷൻ രൂപത്തിലും തരംഗം സ്യഷ്ടിച്ചിരുന്നു.  ടെലിവിഷനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തുന്പോൾ പുതിയ കാലത്തിനൊത്ത് മാറ്റങ്ങൾ വരുത്തിയാകും ശക്തിമാനെ അവതരിപ്പിക്കുക. വിദേശസിനിമ നി‍ർമ്മാണ കമ്പനിയുമായി ചേ‍ർന്നാകും സിനിമയുടെ നിർമാണം. കുട്ടികൾക്കും മുതി‍ർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാകും കഥയെന്നും ഖന്ന പറഞ്ഞു.  

ബോളിവുഡിലൂടെ അഭിനയ രംഗത്തെത്തിയ മുകേഷ് ഖന്ന ടെലിവിഷനിലൂടെയാണ് പ്രേക്ഷക മനസ് കീഴടക്കുന്നത്. മഹാഭാരതം സീരീയലിലെ ഭീഷ്മ പിതാമഹന്റെ വേഷം ഏറെ ശ്രദ്ധേയമായി. അതിനുശേഷമാണ് ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയുമായി എത്തുന്നത്. ഇതിനിടയിൽ 150ലധികം സിനിമയിലും 25 പരമ്പരകളും വേഷമിട്ടു. മമ്മൂട്ടിയുടെ സുഹൃത്തിന്റെ വേഷത്തിൽ രാജാധിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി.

രാഷ്ട്രീയത്തിലും ഒരുകൈ പരീക്ഷിച്ച മുകേഷ് ഖന്ന മഹാരാഷ്ട്രയിലെ തെരഞ്ഞടുപ്പുകളിൽ ബിജെപിയുടെ സ്റ്റാ‍ർ ക്യാമ്പനിയർമാരി‌ൽ ഒരാളാണ്. സമൂഹ്യപ്രവർത്തനത്തിലാണ് തനിക്ക് താൽപര്യമെന്നു പറയുന്ന അദ്ദേഹം തെരഞ്ഞെടുപ്പികളിൽ മത്സരിക്കാനില്ലെന്നും വ്യക്തമാക്കുന്നു. 

click me!