നടൻ പ്രതാപൻ, ക്ലാപ്പടിച്ചത് കെ സുധാകരൻ, ക്യാമറയ്ക്ക് പിന്നില്‍ പി ജയരാജൻ!

By Web DeskFirst Published Aug 7, 2016, 4:22 AM IST
Highlights

രാമന്തളി: പി ജയരാജൻ ക്യാമറയ്ക്ക് പിന്നിൽ നിന്നപ്പോൾ ക്ലാപ്പടിച്ചത് കെ സുധാകൻ. നടൻ സലിംകുമാർ സം.വിധാനം ചെയ്യുന്ന പുതിയ ചിത്രം കറുത്ത ജൂതന്‍റെ സ്വിച്ച് ഓൺ ചടങ്ങിലാണ് രണ്ട് നേതാക്കളും ഒന്നിച്ചത്.പയ്യന്നൂർ രാമന്തളി സ്കൂളിലെ ആദ്യരംഗത്തിൽ നടനായി എത്തിയതാകട്ടെ മുൻ എം എൽ എ ടി എൻ പ്രതാപനും.

ഈ സംഗമം നടക്കുമോ, കറുത്ത ജൂതന്‍റെ സംവിധായകനുണ്ടായ സംശയം എല്ലാവർക്കുമുണ്ടായിരുന്നു.കണ്ണൂർ രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ രണ്ട് നേതാക്കൾ,കെ സുധാകരനും പി ജയരാജനും ഒരുമിച്ച് ഒരു വേദിയിലെത്തുമോ? ആകാംക്ഷയ്ക്ക് രാമന്തളിയിൽ അവസാനമായി.പ്രിയ സുഹൃത്തിന്‍റെ ചിത്രത്തിന് തുടക്കമിടാൻ രണ്ടുപേരുമെത്തി.ഇരുവരെയും ക്ഷണിച്ചതിന് സലിംകുമാറിന് കാരണവുമുണ്ട്.

സംസാരിക്കാൻ ക്ഷണിക്കും മുമ്പ് അധ്യക്ഷൻ ടി വി രാജേഷ് എം എൽ എയ്ക്ക് ഒരു സംശയം. ആരെ ആദ്യം ക്ഷണിക്കും അതിന് സലീംകുമാര്‍ തന്നെ മറുപടി നല്‍കി. തമ്മിൽ കണ്ടാത്ത മിണ്ടാത്ത അത്ര ശത്രുതയൊന്നും തങ്ങൾക്കില്ലെന്ന് സുധാകരനും ജയരാജനും വ്യക്തമാക്കി.

പിന്നെയായിരുന്നു സ്വിച്ച് ഓൺ കർമ്മം.തന്‍റെ അഞ്ചാമത്തെ ചിത്രത്തിൽ മാള എം എൽ എ ആയി ടി എൻ പ്രതാപൻ ക്യാമറയ്ക്ക്മുന്നിൽ.ക്ലാപ്പടിക്കാൻ കെ സുധാകരൻ.ക്യാമറയ്ക്കി പിന്നിൽ പി ജയരാജനും. പിരിമുറുക്കമില്ലാതെ പുതിയ റോളിൽ ചിരിച്ച് നേതാക്കൻമാരുടെ മടക്കം.മലബാറിലെ ജൂതൻമാരുടെ കഥയാണ് കമ്പാർട്ട്മെന്‍റിന് ശേഷം സലിംകുമാർ ഒരുക്കുന്ന കറുത്ത ജൂതൻ പറയുന്നത്.

click me!