സല്‍മാനും കത്രീന കൈഫും വീണ്ടും പ്രണയത്തില്‍?

By Web DeskFirst Published Mar 16, 2017, 4:25 AM IST
Highlights

മുംബൈ: സല്‍മാനും കത്രീന കൈഫും വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്.  ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന  ടൈഗര്‍ സിന്ദ ഹെ ആണ് ഈ കിംവദന്തികളുടെ കാരണം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കത്രീനയുടെ രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു അതുകൊണ്ടു തന്നെ കത്രീനയെ സഹായിക്കാനാണ് ഈ പുതിയ ചിത്രം എന്നു പറയുന്നു. ചിത്രത്തിന്റെ സെറ്റില്‍ ഇരുവരും തമ്മില്‍ മികച്ച സഹകരണമായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ചിത്രത്തിലെ അണിയറക്കാര്‍ ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി ചമയ്ക്കുന്ന കഥകളാണ് ഇവയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. എന്നാല്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം പ്രണയത്തെക്കുറിച്ച് എന്നും ദേഷ്യത്തോടെ മാത്രമേ കത്രീന പ്രതികരിക്കാറുള്ളു. ഈ സ്വഭാവത്തിന് ഇപ്പോള്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ബി ടൗണ്‍ വര്‍ത്തമാനം.

click me!