കല്ല്യാണ തീയതി പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍

By Web DeskFirst Published Jul 19, 2016, 4:07 AM IST
Highlights

മുംബൈ: ഒടുവില്‍ കല്ല്യാണ തീയതി പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍.നവംബര്‍ പതിനെട്ടിന് വിവാഹിതനാകുമെന്നാണ് സല്ലുവിന്റെ പ്രഖ്യാപനം. സാനിയ മിര്‍സയുടെ ആത്മകഥയുടെ പ്രകാശന വേളയിലാണ് ഈ പ്രഖ്യാപനം. എപ്പോള്‍ വിവാഹം ചെയ്യുമെന്നായിരുന്നു സാനിയയുടെ ചോദ്യം. മുന്‍പൊരിക്കല്‍ പൊതുവേദിയില്‍ വച്ച് സല്ലു ഭായ് ഉടന്‍ വിവാഹിതനായി കാണാന്‍ ആഗ്രഹിക്കുന്നതായി സല്‍മാന്‍റെ സാന്നിധ്യത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

 എന്നായിരിക്കും താങ്കളുടെ വിവാഹമെന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ട്, വളരെ പ്രധാനപ്പെട്ട് ചോദ്യവുമാണ് ഇത് എന്നായിരുന്നു സാനിയാ മിര്‍സയുടെ ചോദ്യം. അല്‍പ്പസമയം ചിന്തയില്‍ മുഴുകിയ ശേഷം സല്‍മാന്‍ സാനിയക്ക് ഉത്തരം നല്‍കി. നവംബര്‍ 18. 

ഇരുപതോ ഇരുപത്തിയഞ്ചോ തവണ ഇത് പോലെ നവംബര്‍ പതിനെട്ട് വന്ന് പോയി. ഏത് നവംബര്‍ പതിനെട്ടിനായിരിക്കും വിവാഹമെന്ന് തനിക്ക് പറയാനാകില്ലെന്നും സല്‍മാന്‍. നവംബര്‍ 18നായിരുന്നു സല്‍മാന്‍റെ പിതാവ് സലിംഖാനും അമ്മ സല്‍മയും വിവാഹിതരായത്. 

സഹോദരി അര്‍പ്പിത ഖാന്‍റെ വിവാഹം 2014 നവംബര്‍ 18 ന് ആയിരുന്നു. വിവാഹം വൈകിക്കുന്നതില്‍ താങ്ങാനാകാത്ത സമ്മര്‍ദ്ദം ചുറ്റുമുള്ളവരില്‍ നിന്നുണ്ടെന്നും തമാശ രൂപേണ സല്‍മാന്‍ പറഞ്ഞു.ഇപ്പോള്‍ അമ്പത് വയസ്സാണ് സല്‍മാന്‍റെ പ്രായം.

click me!