സീമാ രാജിലെ അഭിനയം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് സാമന്ത

Web Desk |  
Published : Mar 12, 2018, 07:13 PM ISTUpdated : Jun 08, 2018, 05:47 PM IST
സീമാ രാജിലെ അഭിനയം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് സാമന്ത

Synopsis

സീമാ രാജിലെ അഭിനയം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് സാമന്ത

ശിവകാര്‍ത്തികേയന്റെ നായികയായി സാമന്ത അഭിനയിക്കുന്ന സിനിമയാണ് സീമാ രാജ്. ചിത്രത്തില്‍ സാമന്ത അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇക്കാര്യം സാമന്ത തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

മികച്ച പ്രകടനം കാഴ്‍ചവയ്‍ക്കാൻ സഹായിച്ച ടീം അംഗങ്ങള്‍ക്ക് സാമന്ത നന്ദി പറഞ്ഞു. ശിവകാര്‍ത്തികേയനും പൊൻറവും മികച്ചതാകുമെന്നും സാമന്ത പറഞ്ഞു. സാമന്തയ്‍ക്ക് നന്ദി പറഞ്ഞ് ശിവകാര്‍ത്തികേയനും രംഗത്തെത്തി. സാമന്തയുടെ അഭിനയം വെള്ളിത്തിരയില്‍ കാണാൻ കാത്തിരിക്കുന്നു. ഒപ്പം ജോലി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും ശിവകാര്‍ത്തികേയൻ പറയുന്നു. ഇതാദ്യമായാണ് ശിവകാര്‍ത്തികേയനും സാമന്തയും ഒന്നിക്കുന്നത്. ഒരു നാടൻ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സാമന്ത ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊൻറം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയകരമായ രണ്ടാം വാരത്തിലേക്ക് ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം 'ആശാൻ'; നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു
കാത്തിരിപ്പിന് വിരാമം, നിവിൻ പോളി- ബി. ഉണ്ണികൃഷ്‍ണൻ ചിത്രത്തിന്റെ പേരും ട്രെയിലറും പതിനേഴിന്