കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചത്: സാമുവല്‍ റോബിന്‍സണ്‍

Web Desk |  
Published : Mar 31, 2018, 09:02 AM ISTUpdated : Jun 08, 2018, 05:51 PM IST
കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചത്: സാമുവല്‍ റോബിന്‍സണ്‍

Synopsis

കഴിഞ്ഞ പോസ്റ്റിന് വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സാമുവല്‍ വീണ്ടും തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്ന് സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ പോസ്റ്റിന് വളരെ മോശം പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സാമുവല്‍ വീണ്ടും തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു.  

"മലയാള പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത്, അത് സത്യമാണ്. ഇതൊരു കുറഞ്ഞ ബജറ്റ് ചിത്രം എന്ന് കരുതിയാണ് ഞാന്‍ ആ തുക സ്വീകരിച്ചത്. പക്ഷേ ചിത്രം ഒരു ശരാശരി ബജറ്റ് ചിത്രം തന്നെയായിരുന്നു. പ്രമോഷന്‍ പരിപാടികളുടെ ഗുണം കൊണ്ടുതന്നെ ഏഴ് ദിവസം കൊണ്ട്  ചിത്രത്തിന്‍റെ മുതല്‍മുടക്കിനെക്കാള്‍ ഇരട്ടി ലഭിച്ചു. എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നു എന്ന് തന്നെ ഞാന്‍ കരുതുന്നു.  പക്ഷേ ഞാന്‍ കേരളത്തെ സ്നേഹിക്കുന്നു. കേരളത്തിലുളളവരൊക്കെ വംശീയമായ വിവേചനം കാണിക്കുന്നവരാണ് എന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തിലെ സാധാരണക്കാരില്‍ നിന്നും അങ്ങനെയൊന്നും നേരിടേണ്ടിവന്നിട്ടില്ല. " - സാമുവല്‍ കുറിച്ചു. 

പോസ്റ്റ് വായിക്കാം... 

എന്‍റെ കഴിഞ്ഞ പോസ്റ്റിന് വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. മലയാള പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത്, അത് സത്യമാണ്. ഇതൊരു കുറഞ്ഞ ബജറ്റ് ചിത്രം എന്ന് കരുതിയാണ് ഞാന്‍ ആ തുക സ്വീകരിച്ചത്. പക്ഷേ ചിത്രം ഒരു ശരാശരി ബജറ്റ് ചിത്രം തന്നെയായിരുന്നു. ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ എനിക്ക് നല്‍കിയ വാഗ്ദാനം. ഞാന്‍ അത് പ്രതീക്ഷിച്ചുതന്നെ നൈജീരിയയിലേക്ക് പോകും മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രമോഷന്‍ പരിപാടികളുമായി സഹകരിച്ചു. 

പ്രമോഷന്‍ പരിപാടികളുടെ ഗുണം കൊണ്ടുതന്നെ  ഏഴ് ദിവസം കൊണ്ട്  ചിതത്തിന്‍റെ മുതല്‍മുടക്കിനെക്കാള്‍ ഇരട്ടി ലഭിച്ചു.പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല. കേരളത്തിലുളളവരൊക്കെ വംശീയമായ വിവേചനം കാണിക്കുന്നവരാണ് എന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തിലെ സാധാരണക്കാരില്‍ നിന്നും അങ്ങനെയൊന്നും നേരിടേണ്ടിവന്നിട്ടില്ല.  കേരളത്തിലുണ്ടായിരുന്ന ദിവസങ്ങള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. കേരളത്തിന്‍റെ സംസ്കാരവും ബിരിയാണിയും ഇഷ്ടപ്പെട്ടു. സിനിമയിലെ അണിയറപ്രവര്‍ത്തകരില്‍ നിന്നുമുണ്ടായ അനീതി തുറന്നുപറഞ്ഞതിന് ഇത്തരത്തില്‍ വിമര്‍ശനങ്ങളുണ്ടായതില്‍ വിഷമമുണ്ട്. 

എന്റെ പകുതി പോലും പ്രശസ്തരല്ലാത്ത, അനുഭവപരിചയമില്ലാത്ത, പ്രതിഭയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് എനിക്ക് വേതനമായി നിര്‍മ്മാതാക്കള്‍ നല്‍കിയത്. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രമോഷന്‍ പരിപാടികളുമായി സഹകരിച്ചു. എന്നിട്ടും...ഇത് വംശീയമായ വിവേചനം തന്നെയെന്ന് ഞാന്‍ കരുതുന്നു. 

ഞാന്‍ കേരളത്തെ സ്നേഹിക്കുന്നു. നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന് നന്ദി. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്
'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി