'മോഹൻലാലിനൊപ്പം' എന്ന വാക്ക് കാരണമാണ് ഹൃദയപൂർവ്വം തിരഞ്ഞെടുത്തത്: സംഗീത് പ്രതാപ്

Published : Aug 27, 2025, 03:01 PM IST
 , sathyan anthikkad, mohanlal and sangeeth prathap

Synopsis

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ സാധാരണയായി എന്റെയൊരു പ്രോസസ് പ്രകാരം ആദ്യം കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്റെയൊരു സെലക്ഷൻ പ്രോസസിൽ കഥ കേട്ട് കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കാറുള്ളത്.

സത്യൻ അന്തിക്കാട് മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വ'ത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികൾ. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിലെത്തിയത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്. മോഹൻലാൽ എന്ന വാക്കാണ് സിനിമ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംഗീത് പറയുന്നത്.

"ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ സാധാരണയായി എന്റെയൊരു പ്രോസസ് പ്രകാരം ആദ്യം കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്റെയൊരു സെലക്ഷൻ പ്രോസസിൽ കഥ കേട്ട് കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കാറുള്ളത്. ഞാൻ അങ്ങനെ ചെയ്യാത്ത ഒരേയൊരു സിനിമയാണ് ഹൃദയപൂർവ്വം. അവിടെ സത്യൻ അന്തിക്കാട്- മോഹൻലാൽ എന്നുപറയുന്ന രണ്ടുപേരുകൾ സിനിമയോടുള്ള ഇഷ്ടം തോന്നിപ്പിച്ച പേരുകളാണ്. കഥ പറയുമ്പോൾ തന്നെ ചിത്രത്തിലുടനീളമുള്ള റോളാണെന്നാണ് സൂചിപ്പിച്ചിരുന്നു. മോഹൻലാലിന്റെ കൂടെയാണെന്നും പറഞ്ഞിരുന്നു. മോഹൻലാലിന്റെ കൂടെ എന്ന വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാൻ." സംഗീത് പറഞ്ഞു.

അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'അമിതാഭിനയം'; 'സ്‍പിരിറ്റി'ല്‍ പ്രഭാസിന്‍റെ അച്ഛന്‍ വേഷത്തില്‍ നിന്ന് പുറത്ത്? ഒടുവില്‍ പ്രതികരണവുമായി പ്രകാശ് രാജ്
100-ാം ചിത്രത്തിന് മുന്‍പ് മോഹന്‍ലാലിന് ആക്ഷന്‍ പറയാന്‍ പ്രിയദര്‍ശന്‍; ക്ലാസിക് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്