'ജീവിതത്തിൽ മോഹൻലാൽ എന്ന വ്യക്തി വേദനിക്കുന്നത് ഞാൻ കണ്ടു'; അനുഭവം പങ്കുവെച്ച് സംഗീത് പ്രതാപ്

Published : Aug 27, 2025, 08:03 AM IST
Sangeeth Prathap about Mohanlal

Synopsis

നമ്മള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മൂഡ് മാറുന്നതൊക്കെ മനസിലാക്കാന്‍ പറ്റും, അടുത്ത ഷോട്ട് എടുക്കാനായി പെട്ടെന്നാണ് ലാലേട്ടന്‍ സ്വിച്ച് ചെയ്തു വന്നത്.

സത്യൻ അന്തിക്കാട് മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വ'ത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികൾ. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സംഗീത് പ്രതാപ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിഷമിക്കാൻ പോലും ഇഷ്ടമല്ലാത്ത ആളാണ് മോഹൻലാൽ എന്ന വേണമെങ്കിൽ പറയാം എന്നാണ് സംഗീത് പറയുന്നത്.

ലാലേട്ടന്‍ വളരെ ശാന്തനായ ഒരാളാണ്. പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ, ആത്മീയമായൊരു വശമുള്ള ആളാണ്. വിഷമിക്കാന്‍ പോലും ഇഷ്ടമില്ലാത്തയാള്‍ എന്ന് വേണമെങ്കില്‍ പറയും. ദേഷ്യപ്പെടാനുമില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഷാജി എന്‍ കരുണിന്റെ മരണം. അദ്ദേഹത്തിന് സീരീയസ് ആണെന്ന് അറിഞ്ഞ ശേഷം ഞങ്ങളുടെ അടുത്ത് വന്ന് ഇരുന്നു, ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തി വേദനിക്കുന്നത് ഞാന്‍ കണ്ടു. വയ്യ എന്ന് സത്യന്‍ സാറിനോട് പറയുന്നുണ്ടായിരുന്നു

നമ്മള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മൂഡ് മാറുന്നതൊക്കെ മനസിലാക്കാന്‍ പറ്റും, അടുത്ത ഷോട്ട് എടുക്കാനായി പെട്ടെന്നാണ് ലാലേട്ടന്‍ സ്വിച്ച് ചെയ്തു വന്നത്. ഞാന്‍ ഒരു തമാശ പറഞ്ഞു നില്‍ക്കുകയായിരുന്നു, രണ്ട് സെക്കന്റ് കഴിഞ്ഞ് ലാലേട്ടന്‍ മൂഡ് മാറി വന്നു, എന്താ മോനെ നേരത്തെ പറഞ്ഞതെന്ന് ചോദിച്ചു! അതാണ് അദ്ദേഹത്തിന്റെ തയ്യാറെടുപ്പ്. ആ നിമിഷത്തില്‍ ജീവിക്കുക എന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് എനിക്ക് ഭയങ്കര ലേണിങ് ആയിരുന്നു." സംഗീത് പ്രതാപ് പറയുന്നു.

അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവ്വം' ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'നാട് മുഴുവൻ നിരങ്ങി, നാല് നേരം ഫുഡും കഴിച്ച് ജീവിക്കാൻ ഇവനൊന്നും ഉളുപ്പില്ലേ'; ജയറാമും കാളിദാസും ഒന്നിക്കുന്ന 'ആശകൾ ആയിരം' ട്രെയ്‌ലർ പുറത്ത്
പലസ്തീൻ സിനിമകൾ വേണ്ടെന്ന് കേന്ദ്രം, പലസ്തീൻ കവിത വായിച്ച് പ്രതിഷേധിച്ച് പ്രകാശ് രാജ്, സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം, പ്രതികരിക്കാതെ മുഖ്യമന്ത്രി