കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ.. ഡബ്സ്മാഷുമായി 'ചിന്നു'വും

By Web DeskFirst Published Mar 26, 2018, 11:59 PM IST
Highlights
  • കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ.. ഡബ്സ്മാഷുമായി 'ചിന്നു'വും

സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡുകള്‍ മാറാന്‍ അധികം സമയം ആവശ്യമില്ല. എന്തിനാടാ ചക്കരേ അച്ചന്‍ പട്ടത്തിന് പോയതെന്ന് ചോദിച്ച അനീഷ ഉമ്മറും, കണ്ണിറുക്കി താരമായ പ്രിയാ വാര്യര്‍ക്കും ശേഷം ബ്രിട്ടാനിയയുടെ പരസ്യത്തിന്‍റെ ഡബ്സമാഷ് ചെയ്ത പെണ്‍കുട്ടിയാണ് വൈറലായിരിക്കുന്നത്. എന്നാ പണ്ണുവേ എന്നു ചോദിക്കുന്ന ഒരു രംഗത്തിന്‍റെ ഡബ്സ്മാഷ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിന്‍റെ ചുവടുപിടിച്ച് നിരവധി താരങ്ങളും ഡബ്സ്മാഷുമായി എത്തുന്നുണ്ട്. ഇപ്പോള്‍ എന്നാ പണ്ണുവേ എന്ന ഡബ്സമാഷുമായി എത്തിയിരിക്കുകയാണ് ക്വീനിലെ ചിന്നുവെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാനിയ.  ഡബ്സ്മാഷ് കാണാം.

click me!