'സൗന്ദര്യം ഇല്ലാത്തത് കൊണ്ട് ജനങ്ങൾ തന്റെ സിനിമ കാണുന്നില്ല': കരയിപ്പിക്കുന്ന കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

By Web TeamFirst Published Dec 16, 2018, 2:11 PM IST
Highlights

തന്റെ സിനിമകളിലെ ഗാനങ്ങളെ മോശമായാണ് ആളുകൾ കാണുന്നത്. അതേ സമയം എന്റമ്മേടെ ജിമിക്കി കമ്മൽ പോലുള്ളവയ്ക്ക് വൻ സ്വീകാര്യതയാണ് നൽകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

കോഴിക്കോട്: തനിക്ക് സൗന്ദര്യവും കോടീശ്വരനുമല്ലാത്തത് കൊണ്ട് ഒരു വിഭാഗം ജനങ്ങൾ തന്റെ സിനിമ കാണാൻ വരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. ജൂണിൽ പുറത്തിറങ്ങിയ ഉരുക്ക് സതീശൻ എന്ന സിനിമ വേണ്ടത്ര വിജയം നേടിയില്ലെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കി.  ഉരുക്ക് സതീശൻ മികച്ചൊരു എന്റർടെയ്നർ ആയിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വിശദമാക്കി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്. 

തന്റെ സിനിമകളിലെ ഗാനങ്ങളെ മോശമായാണ് ആളുകൾ കാണുന്നത്. അതേ സമയം എന്റമ്മേടെ ജിമിക്കി കമ്മൽ പോലുള്ളവയ്ക്ക് വൻ സ്വീകാര്യതയാണ് നൽകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. തന്റെ സിനിമ കാണാത്തവരാണ് ഭൂരിഭാഗം പേരും തന്നെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിൽ സൗന്ദര്യമില്ലാത്തവരെ വില്ലനായോ കോമേഡിയനോ അക്കി ചിത്രീകരിക്കുകയാണെന്നും അവർക്ക് ഹിറോ വേഷങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും സന്തോഷ് കുറ്റപ്പെടുത്തി.

ഗജ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ കുടിവെള്ളവും വെളിച്ചത്തിന് വേണ്ട സൗകര്യങ്ങളും സോളാർ ലൈറ്റുകളും ആവശ്യക്കാർക്ക് കൈമാറാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സന്തോഷ്. 


സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഡിയർ ഫേസ്ബുക്ക് ഫാമിലി,
ഞാൻ വെറും 5 ലക്ഷം ബഡ്ജറ്റിൽ ചെയ്തിരുന്ന സിനിമ ആയിരുന്നു "ഉരുക്ക് സതീശ൯"..
കഴിഞ്ഞ ജൂണിൽ റിലീസായ്. 
ആവറേജിൽ ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വരൻ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികൾ എന്റെ സിനിമ കാണുന്നില്ല..യഥാർത്ഥത്തിൽ 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു.." "ഉരുക്ക് സതീശ൯"...

കേരളത്തോടൊപ്പം ബാംഗ്ലൂർ, മൈസൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വെച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാൻ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമർശകരും ഞാൻ ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ടൻ ആനയെ വിലയിരുത്തും പോലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമമോ ഇല്ല...എല്ലാം ഭാവിയിൽ ശരിയാകും എന്നും വിശ്വസിക്കുന്നു..

എങ്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാൻ കഴിഞ്ഞു...
സന്തോഷം..നല്ല ഫീഡും തന്നു..
ഗാനങ്ങളും നല്ല അഭിപ്രായം നേടി..
ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കുന്നതിനാൽ ഇന്നേവരെ എന്റെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..
 

click me!