നടിയെ ആക്രമിച്ച കേസിലെ പ്രതി പ്രുമഖനായ ബംഗാളിയാവരുതെന്ന് പ്രാര്‍ത്ഥന: സന്തോഷ് പണ്ഡിറ്റ്

Published : Jul 07, 2017, 02:34 PM ISTUpdated : Oct 05, 2018, 01:48 AM IST
നടിയെ ആക്രമിച്ച കേസിലെ പ്രതി പ്രുമഖനായ ബംഗാളിയാവരുതെന്ന് പ്രാര്‍ത്ഥന: സന്തോഷ് പണ്ഡിറ്റ്

Synopsis

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ പ്രതി പ്രമുഖനായ ബംഗാളി ആകരുതെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. പ്രമുഖ നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം. യഥാര്‍ത്ഥ പ്രതികളെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നു. 

രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും നിഴല്‍ നോക്കി വെടിവയ്ക്കുന്ന ഊഹാപോഹങ്ങളും കണ്ടുമടുത്തു. വാട്ടീസ് ദ ട്രൂത്ത്, ഈശ്വരാ ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഹോപ് ഫോര്‍ ദ ബെസ്റ്റ്. അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പരൃമുണ്ട്. മിഷേലിന്റെ മരണകാരണം .....ഇനിയും സതൃം തെളിഞ്ഞോ ?

ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം നഴ്സുമാരുടെ നൃായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്റ്റിയുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ ന്യൂസ്, ചൈനയുടെ യുദ്ധ ഭീഷണി, മൂന്നാര്‍ കയ്യേറ്റം ഇഷ്യൂ, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അടക്കം ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല...കഷ്ടം... സന്തോഷ് പണ്ഡിറ്റ് പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍