
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെന്നല്ല ഓസ്കർ വേദിയിലും മുഖ്യാതിഥിയായി പങ്കെടുക്കാൻ യോഗ്യതയുള്ള താരമാണ് മോഹൻലാൽ എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
സംസ്ഥാന ഫിലിം അവാ൪ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്കാ൪ അവാ൪ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പങ്കെടുക്കുവാൻ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ടൻ. എന്നാലും മിസ്റ്റർ പ്രകാശ് രാജ് ആ കത്തില്‍ നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു.....ഒന്നുമില്ലേലും നിങ്ങളിരുവരും..."ഇരുവ൪" എന്ന
സിനിമയില് ഒന്നിച്ചു അഭിനയിച്ചവരല്ലേ..
ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്...എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം...(അസൂയ ഉണ്ടോ എന്നൊരു സംശയം).
കേരളത്തില്‍ ഇന്ന് നിലനിൽക്കുന്ന ശക്തമായ ഫാസിസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്...ലാലേട്ടന്റെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമ൪ശിക്കാം...പക്ഷേ ഒരു നടനെന്ന രീതിയില്‍ നിങ്ങളെല്ലാം അദ്ദേഹത്തെ അംഗീകരിച്ചേ പറ്റൂ...
(വാല്‍കഷ്ണം....കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാൻ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം...ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓ൪ത്തില്ല...സാക്ഷാല്‍ ഭീമനെതിരെ ആണ് അതു ചെയ്യുന്നതെന്ന്,കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ