
സംവിധായകൻ എ ആര്‍ മുരുഗദോസ്സും ഛായാഗ്രാഹകൻ സന്തോഷ് ശിവനും വീണ്ടും ഒന്നിക്കുന്നു. രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുക.
നേരത്തെ എ ആര്‍ മുരുഗദോസ്സിന്റെ തുപ്പാക്കി, സ്പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി സന്തോഷ് ശിവൻ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നു. എ ആര്‍ മുരുഗദോസ്സ് രജനികാന്തിനെ നായകനാക്കി ഒരു ഫാന്റസി ആക്ഷൻ ത്രില്ലറാണ് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത വിജയ് ചിത്രം സര്‍ക്കാര്‍ വൻ ഹിറ്റായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ