പനീർസെൽവത്തിന് പിന്തുണയുമായി കമൽഹാസൻ

Published : Feb 08, 2017, 07:37 PM ISTUpdated : Oct 05, 2018, 03:49 AM IST
പനീർസെൽവത്തിന് പിന്തുണയുമായി കമൽഹാസൻ

Synopsis

ദില്ലി: തമിഴ്നാട് കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിനു പിന്തുണയുമായി നടൻ കമൽഹാസൻ. പനീർസെൽവം മികച്ച രീതിയിൽ ഭരണം നടത്തിയിരുന്നതായും അദ്ദേഹം തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.

എന്തുകൊണ്ടാണ് പനീർസെൽവത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്. അദ്ദേഹം തന്‍റെ ജോലി ഭംഗിയായി നിർവഹിച്ചു. ജനങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കിൽ സ്ഥാനത്തുനിന്നു പുറത്താക്കാൻ പാർട്ടിക്കു കഴിയും. ഇപ്പോഴത്തെ സാഹചര്യങ്ങൾക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്. ശശികല എന്ന യാതാർഥ്യം എന്നെ വേദനിപ്പിക്കുന്നു- കമൽഹാസൻ പറഞ്ഞു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ച ഉലകനായകൻ, ജനങ്ങളോട് ഇനിയും സഹിഷ്ണുത കാണിക്കാൻ നേതാക്കൾ ആവശ്യപ്പെടരുതെന്നും പറഞ്ഞു.

കൂടുതൽ ആളുകൾ ഒപ്പമുണ്ടെന്ന കാരണം നിരത്തി ശശികല അംഗീകാരം ആവശ്യപ്പെടാൻ പാടില്ലെന്നും ഭരണം അറിയില്ലെങ്കിൽ ഇവിടെ ആയിരിക്കുവാൻ അവർക്ക് അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍