എന്തുകൊണ്ട് ഞാൻ പ്രകാശന് വലിയ 'ഹൈപ്പ്' ഉണ്ടായില്ല?; പ്രതികരണവുമായി സത്യൻ അന്തിക്കാട്

By Web TeamFirst Published Dec 22, 2018, 1:18 PM IST
Highlights

ഫഹദിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഞാൻ പ്രകാശന് മികച്ച പ്രതികരണമാണ് തീയേറ്ററില്‍ ലഭിക്കുന്നത്. വലിയ പബ്ലിസിറ്റിയൊന്നുമില്ലാതെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ശ്രീനിവാസനുമായി ഒരിടവേളയ്‍ക്ക് ശേഷം സത്യൻ അന്തിക്കാട് ഒന്നിക്കുന്ന ചിത്രമായിട്ടും വലിയ പ്രചാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ചിത്രത്തിന് എന്തുകൊണ്ട് വലിയ  'ഹൈപ്പ്' ഉണ്ടായില്ലെന്ന ചോദ്യത്തിനോട് സത്യൻ അന്തിക്കാട് തന്നെ പ്രതികരിച്ചു. സിനിമ ഇറങ്ങുന്നതിനു മുമ്പ് നമ്മള്‍ പറഞ്ഞിട്ട് പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്‍ടമായില്ലെങ്കില്‍ സിനിമയോടും പ്രേക്ഷകനോടും കാണിക്കുന്ന നീതികേടായിപ്പോകും എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറയുന്നത്.

ഞാനും ശ്രീനിയും 16 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. എന്നും സംവിധായകനെക്കാളും തിരക്കഥാകൃത്തിനേക്കാളും മുകളിലാണ് പ്രേക്ഷകന്റെ സ്ഥാനം. അവർക്ക് ഇഷ്‍ടമായിക്കോളും എന്ന് കരുതി, എന്തെങ്കിലും കൊടുക്കാൻ പറ്റില്ല. ഹിറ്റായ കൂട്ടുകെട്ട് എപ്പോഴും കൂടിചേർന്നാൽ അടുത്തത് ഹിറ്റാകണമെന്ന് നിർബന്ധമില്ല. സിനിമ, പ്രേക്ഷകൻ കണ്ടിട്ട് അവരാണ് വിധിയെഴുതേണ്ടത്. ഞാൻ പ്രകാശനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ സന്തോഷമുണ്ട്- സത്യൻ അന്തിക്കാട് പറയുന്നു.

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകും. ഒരു കഥാപാത്രത്തെ ഫഹദ് ഉള്‍ക്കൊള്ളുന്ന രീതിയില്‍ തന്നെ വ്യത്യാസങ്ങള്‍ പ്രകടമാണ്. അയാള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയം മുതല്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്.  ഫഹദിന്റെയുള്ളില്‍ ഒരു സംവിധായകനുണ്ടെന്ന തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
 
ഞാൻ പ്രകാശൻ' എന്ന ചിത്രത്തിൽ ഫഹദിന്റെ ഒരു ഡയലോഗ് മോഡുലേഷൻ തന്നെ അത്ഭുതപ്പെടുത്തി. ഞാൻ വിചാരിച്ചതിലും മികച്ച ഒരു അഭിനയമായിരുന്നു ഫഹദിൽ നിന്ന് കണ്ടതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഞാൻ പ്രകാശനില്‍‌ നിഖില വിമല്‍ ആണ് നായിക. ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

click me!