മൗനത്തിന്‍റെ രണ്ടാം ഭാഗം; വർണങ്ങളിൽ ചാലിച്ച സീതാകല്യാണം ശ്രദ്ധനേടുന്നു

Published : Aug 04, 2018, 12:24 PM ISTUpdated : Aug 04, 2018, 12:32 PM IST
മൗനത്തിന്‍റെ രണ്ടാം ഭാഗം; വർണങ്ങളിൽ ചാലിച്ച സീതാകല്യാണം ശ്രദ്ധനേടുന്നു

Synopsis

ആദ്യമായാണ് മലയാളത്തില്‍ ഒരു ആല്‍ബത്തിന് രണ്ടാം ഭാഗമുണ്ടാകുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം

മൗനത്തിൽ ചാലിച്ച പ്രണയ കഥയായ മൗനത്തിൽ നിന്നും വർണങ്ങളിൽ ചാലിച്ച പ്രണയ കഥയാകുകയാണ് സീതാകല്യാണം. വളരെയധികം ശ്രദ്ധനേടിയ മൗനം എന്ന ആല്‍ബത്തിന്‍റെ രണ്ടാം ഭാഗമാണ് സീതാകല്യാണം. ആദ്യമായാണ് മലയാളത്തില്‍ ഒരു ആല്‍ബത്തിന് രണ്ടാം ഭാഗമുണ്ടാകുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.


സംഗീതവും ദൃശ്യങ്ങളും ഒരുപോലെ മിഴിവേകുന്ന സീതാകല്യാണത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് ആഘോഷ് വൈഷ്ണവം ആണ്. നവീൻ മാരാരുടെ വരികൾക്ക് സുമേഷ് പരമേശ്വര്‍ ഈണം പകർന്നപ്പോള്‍ രാജലക്ഷിമിയാണ് ആലാപനം. 

എ വി പ്രൊഡക്ഷൻസിന്‍റെ എട്ടാമത്തെ പ്രൊജക്റ്റാണ് സീതാകല്യാണം. രാഹുൽ ആർ നായർ, ഡോ. അബിൻ വിജയൻ, ഡോ. അക്ഷര വിജയൻ, പാർവതി സോമനാഥ്, രുദ്രകൃഷ്ണൻ, ജോസഫ് ജോൺ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തിയിട്ടുള്ളത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ
'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി': ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്