വീണ്ടും 'മെയ്ഡ് ഇൻ കാഞ്ഞങ്ങാട്'; പുതിയ ചിത്രവുമായി സെന്ന ഹെഗ്‌ഡെ

Published : Oct 19, 2025, 09:56 AM IST
Senna Hegde bloody movie poster

Synopsis

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം' മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇതിന് പിന്നാലെ, ഇ ഫോർ എക്സിപിരിമെന്റസ് നിർമ്മിക്കുന്ന 'ബ്ലഡി' എന്ന പേരിൽ തന്റെ അടുത്ത ചിത്രവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. കോമഡി എന്റർടെയ്നറായി എത്തിയ ചിത്രത്തിന് പിന്നാലെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സെന്ന ഹെഗ്‌ഡെ. 'ബ്ലഡി' (Blood- y) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തുവിടുകയുണ്ടായി. ഇ ഫോർ എക്സിപിരിമെന്റസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ക്രൈം ത്രില്ലർ ചിത്രമായാണ് ബ്ലഡി എത്തുന്നത് എന്നാണ് പോസ്റ്ററിൽ നിന്നുള്ള സൂചനകൾ.

അവിഹിതം പ്രദർശനം തുടരുന്നു

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ 'അവിഹിതം' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യ ദിനം തൊട്ട് മികച്ച അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

കോമഡി രംഗങ്ങളാൽ സമ്പന്നമായ ആദ്യ പകുതിയും, മികച്ച ത്രില്ലർ അനുഭവം താഴ്ന്ന രണ്ടാം പകുതിയും അവിഹിതത്തെ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറ്റുന്നു. മികച്ച തിരക്കഥയും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനവും തന്നെയാണ് അവിഹിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഡാർക്ക് ഹ്യൂമർ ഴോണറിൽ എത്തിയ ചിത്രം സെന്ന ഹെഗ്‌ഡെയുടെ മികച്ച ചിത്രങ്ങളുടെ ഇടയിലാണ് സ്ഥാനം പിടിക്കുന്നത്. ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്
'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി