വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങള്‍ മരിച്ചു

web desk |  
Published : Aug 20, 2017, 12:58 PM ISTUpdated : Oct 05, 2018, 02:32 AM IST
വാഹനാപകടത്തില്‍ പ്രമുഖ സീരിയല്‍ താരങ്ങള്‍ മരിച്ചു

Synopsis

മുംബൈ: പ്രമുഖ സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു.    തെന്നിന്ത്യന്‍ സീരിയല്‍ താരങ്ങളായ ഗഗന്‍ കാങ്(38), അര്‍ജിത്ത് ലവാനിയ (30) എന്നിവരാണ് മരിച്ചത്.  ഷൂട്ടിംഗ് കഴിഞ്ഞ് ഗുജറാത്തില്‍ നിന്ന് മുംബൈയിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപടത്തില്‍പ്പെട്ടത്.  

പല്‍ഖര്‍ ജില്ലയില്‍ മനോറില്‍ വച്ച് നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി  കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.   അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.  ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.  ഗഗന്‍ സിങ്ങാണ് കാര്‍ ഓടിച്ചിരുന്നത്.  എന്നാല്‍ അപകടം നടക്കുമ്പോള്‍  ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസിന് സംശമുണ്ട്.  


പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും സ്‌നാക്‌സും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട്  ട്രക്ക് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ട്രക്ക് ശരിയായ  തരത്തിലാണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. 

 മഹാകാളി, അന്ത് ഹി ആരംഭ് ഹെ എന്ന ഹിന്ദി സീരിയയിലെ പ്രധാന വേഷമാണ് ഇവര്‍ ചെയ്യുന്നത്.  സോണി ചാനലിലെ സങ്കട് മോചന്‍,  മഹാബലി, ഹനുമാന്‍ എന്ന സീരിയയിലെ ഹനുമാന്റെ പിതാവായും ഗഗന്‍ കാങ് വേഷമിട്ടിട്ടുണ്ട്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആവശ്യങ്ങൾ ഒരിക്കലും ചോദിക്കില്ലെന്ന് സാറിന് അറിയാവുന്നത് കൊണ്ടാവാം'; ശ്രീനിവാസന്‍റെ പരിഗണനയെക്കുറിച്ച് ഡ്രൈവര്‍
'സ്വപ്‍നത്തിൽ പോലും കരുതിയോ പെണ്ണേ'; പുതിയ സന്തോഷം പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും